| Wednesday, 28th June 2017, 11:10 am

'ആറാം ക്ലാസില്‍ പൃഥ്വി എഴുതിയ കവിത വായിച്ച് കൂടെ പഠിക്കുന്നവര്‍ ഞെട്ടി'; പൃഥ്വിരാജിന്റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് തുടങ്ങിയിട്ട് കാലം കുറേ ആയെന്ന് ഇന്ദ്രജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനാണ് പൃഥ്വിരാജ്. നടിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരുടെ പ്രശംസ നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പൃഥ്വിയുടെ ഇംഗ്ലീഷ് കടുകട്ടിയാണെന്നാണ് പലരുടേയും കമന്റ്. പൃഥ്വിയുടെ ഇംഗ്ലീഷിനെ ട്രോളാനും സോഷ്യല്‍ മീഡിയയില്‍ മത്സരമായിരുന്നു. പക്ഷെ പതിവു പോലെ വിമര്‍ശനങ്ങളെ കണക്കിലെടുക്കാതെ പൃഥ്വി മുന്നോട്ട് പോവുകയാണ്.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളെ ട്രോളുന്നതിനെ കുറിച്ച് പൃഥ്വിരാജ് മനസു തുറന്നിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രതികരണം.

” ഞാനെഴുതുന്നത് വലിയ ലേഖനങ്ങളാണെന്നു വിശ്വാസമില്ല. എന്റെ ചില അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ മാത്രമാണത്.” പൃഥ്വി പറയുന്നു.


Also Read: 48 ഡിഗ്രി ചൂടില്‍ നിറവയറുമായി സെലീനയുടെ ബിക്കിനി ഫോട്ടോ; വിമര്‍ശനങ്ങള്‍ക്കും പ്രശംസങ്ങള്‍ക്കും സെലീന നല്‍കുന്ന മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി


പഠിച്ച ചുറ്റുപാടും വായിച്ച പുസ്തകങ്ങളുമാണ് തന്റെ ഭാഷയെ സ്വാധീനിച്ചതെന്നും പൃഥ്വി പറയുന്നു. മലയാളം നന്നായി അറിയുമെങ്കിലും എഴുതാന്‍ തനിക്ക് കൂടുതല്‍ സൗകര്യം ഇംഗ്ലീഷാണെന്നും താരം പറഞ്ഞു. എന്നാല്‍ പൃഥ്വിയുടെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഇന്നുമിന്നലെയും തുടങ്ങിയതല്ലെന്നാണ് ജേഷ്ഠനും മലയാളികളുടെ പ്രിയ താരവുമായ ഇന്ദ്രജിത്ത് പറയുന്നത്.

” ആറാം ക്ലാസില്‍ രാജു എഴുതിയ ഒരു കവിത വീട്ടിലിപ്പോഴുമുണ്ട്. അതിലെ വാക്കുകള്‍ വായിച്ച് അന്നു കൂടെ പഠിച്ചവര്‍ ഞെട്ടിയതാണ്. ആ പ്രായത്തിലുള്ള കുട്ടി എഴുതിയതാണെന്ന് ആരും വിശ്വസിക്കില്ല. ” ഇന്ദ്രന്‍ പറയുന്നു.

അതേസമയം, തന്റെ ഇംഗ്ലീഷ് അത്ര കടുകട്ടിയല്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് വായിച്ചു നോക്കുന്ന ശീലമില്ലെന്നും ടൈപ്പ് ചെയ്യുന്നു പോസ്റ്റുന്നു, അതാണ് ശീലമെന്നും പൃഥ്വി വ്യക്തമാക്കി. എന്നാല്‍ തന്റെ പോസ്റ്റുകളെ ട്രോളുന്നതിനെ താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും പല കമന്റുകളു വായിച്ച് പൊട്ടിച്ചിരിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു.

പൃഥ്വിയും ഇന്ദ്രജിത്തും ഒരുമിക്കുന്ന ടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്. ഈ ആഴ്ച്ച പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വൈകിയത് മൂലം അടുത്ത മാസത്തേക്ക് നീട്ടിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more