| Thursday, 11th February 2021, 8:46 pm

'തണ്ടൊടിഞ്ഞ താമര' പ്രണയം പങ്കുവെച്ച് ഇന്ദ്രജിത്തും ശാന്തിയും; സയനോരയുടെ സംഗീതത്തില്‍ ആഹായിലെ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ‘ആഹാ’യിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘തണ്ടൊടിഞ്ഞ താമര’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

സയനോര ഫിലിപ്പ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും സയനോരയും ചേര്‍ന്നാണ്.സയനോര ഫിലിപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ആഹാ.

വ്യത്യസ്തമായ നാല് ഗാനങ്ങളാണ് ആഹായ്ക്ക് വേണ്ടി സയനോര ഒരുക്കിയിരിക്കുന്നത്.84 ഇല്‍ അധികം ലൊക്കേഷനുകളിലായി ആറായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി 62 ദിവസങ്ങള്‍ കൊണ്ടാണ് ആഹായുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

സിനിമയ്ക്കുവേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത് ആണ്. ബോളിവുഡിലും മറ്റും നിരവധി ചിത്രങ്ങളുടെ ഭാഗമായ രാഹുല്‍ ബാലചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ശാന്തി ബാലചന്ദ്രന്‍ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ ശിവ, ജയശങ്കര്‍ എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Indrajith and Shanthi share love; Song of Aaha Malayalam movie Sayanora Philip music

We use cookies to give you the best possible experience. Learn more