ആ കഥാപാത്രം മനോഹരമാക്കിയത് സത്യത്തില്‍ മുരളി ഗോപിയാണ്: ഇന്ദ്രജിത്ത്
Entertainment
ആ കഥാപാത്രം മനോഹരമാക്കിയത് സത്യത്തില്‍ മുരളി ഗോപിയാണ്: ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th August 2023, 4:58 pm

ഒരു എഴുത്തുകാരന്‍ ആവശ്യപ്പെടുന്നതെന്തോ അത് നല്‍കുകയാണ് താന്‍ ചെയ്യാറുള്ളതെന്നും അത്തരത്തില്‍ തന്റെ കഥാപാത്രങ്ങളെ മനോഹരമാക്കിയ റൈറ്ററാണ് മുരളി ഗോപിയെന്നും നടന്‍ ഇന്ദ്രജിത്ത്. മുരളി ഗോപിയുടെ ഈയുടത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലൂസിഫര്‍ എന്നീ മൂന്ന് മനോഹര സിനിമയുടെ ഭാഗമാകാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ആ ക്യാരക്ടര്‍ തന്റെ ഉള്ളിലേക്ക് കേറ്റി തന്നത് മുരളി ഗോപിയാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു. കുഞ്ഞമിണി ഹോസ്പിറ്റല്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുമ്പോഴാണ് ഇന്ദ്രജിത്ത് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാനൊരു റൈറ്റേഴ്‌സ് ആക്ടര്‍ ആണ്. അവരെന്ത് പറയുന്നോ അത് ഞാന്‍ അവര്‍ക്ക് കൊടുക്കും. എനിക്ക് കൂടുതല്‍ ഇന്ററസ്റ്റിങ് ആയിട്ട് തോന്നിയാല്‍ തീര്‍ച്ചയായും ഞാനെന്റെ സജഷന്‍സും ഐഡിയാസുമൊക്കെ കൊടുക്കും. ബട്ട് ദി എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ വിശ്വസിക്കുന്നത് സിനിമ എന്ന് പറയുന്നത് ഒരു സംവിധായകന്റെ സിനിമയാണ് അല്ലെങ്കില്‍ ഒരു റൈറ്ററിന്റെ സിനിമ ആണെന്നാണ്. അപ്പോള്‍ അവര്‍ക്കെന്താണോ വേണ്ടത് അത് കൊടുക്കുക എന്നുള്ളതാണ് ഒരു അഭിനേതാവിന്റെ ജോലി. അങ്ങനെ നോക്കുമ്പോള്‍ മുരളി ഗോപി എന്ന എഴുത്തുകാരന്റെ മൂന്ന് മനോഹര സിനിമയുടെ ഭാഗമാകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഈയുടത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പിന്നെ ലൂസിഫര്‍.

മുരളി അങ്ങനെയാണ് എനിക്ക് ഡീറ്റെയ്ല്‍ ചെയ്ത് തന്നിട്ടുള്ളതും പറഞ്ഞ് തന്നിട്ടുള്ളതും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെ പറ്റിയൊക്കെ ഒരുപാട് പേര്‍ അഭിപ്രായം പങ്കുവെച്ചിരുന്നു. എനിക്കവരോടൊക്കെ പറയാനുള്ളത്, അങ്ങനെ ആ ക്യാരക്ടര്‍ എന്റെ ഉള്ളിലേക്ക് കേറ്റി തന്നത് മുരളി ഗോപിയാണ്. ഓരോ കാര്യങ്ങളും ഇരുന്ന് പറഞ്ഞ് തന്നിരുന്നു. അതൊരു റൈറ്ററിന്റെ കഴിവാണ്,’

അതേമയം, എമ്പുരാന്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും തനിക്ക് ഡേറ്റുകളെ സംബന്ധിച്ച് അറിയിപ്പ് ലഭിച്ചുവെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു.

‘എമ്പുരാന്‍ ഈ വര്‍ഷം തുടങ്ങും, എനിക്ക് ഇന്നലെ ഒരു അറിയിപ്പ് ലഭിച്ചു, മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ആയിരിക്കും എമ്പുരാന്‍ എന്നാണ് വിശ്വസിക്കുന്നത്. ഞങ്ങള്‍ എല്ലാം ആ സിനിമയില്‍ ഉറ്റുനോക്കുന്നുണ്ട്. ലൂസിഫറിനേക്കാള്‍ മുകളില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്,’ ഇന്ദ്രജിത്ത് പറയുന്നു.

ഓഗസ്റ്റ് 11നാണ് കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ റിലീസ് ചെയ്തത്. ഇന്ദ്രജിത്തിനെയും നൈലയെയും കൂടാതെ പ്രകാശ് രാജ്, ബാബുരാജ്, സരയൂ മോഹന്‍, ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിന് ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മിച്ചത്. ഫാന്റസി കോമഡി ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണമെഴുതിയത്.

Content Highlights: Indrajith about Murali Gopi