ന്യൂദൽഹി: ഇന്ത്യാക്കാരിയായ ഇന്ദ്ര ന്യൂയി ഇനി ആഗോള ഭീമന്‍മാരായ പെപ്‌സികോയുടെ സി.ഇ.ഓ ആയി തുടരില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനി നല്‍കി. പുതിയ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറായി റാമോണ്‍ ലാഗാര്‍ട്ടയെ തെരഞ്ഞെടുത്തതായും കമ്പനി അറിയിച്ചു.
12 വര്‍ഷത്തെ ഇന്ദ്ര നൂയിയുടെ സേവനത്തിനാണ് ഇതോടെ അന്ത്യമാവുന്നത്.
ഈ വര്‍ഷാരംഭത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ആദ്യ വനിത സ്വതന്ത്ര ഡയറക്ടാറായി ഇന്ദ്ര നൂയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ചെന്നൈയില്‍ ജനിച്ച 62കാരിയായ ഇന്ദ്ര ഇപ്പോള്‍ അമേരിക്കന്‍ പൗരയാണ്. വ്യവസായ രംഗത്തെ സ്ത്രീകളില്‍ പ്രമുഖയാണ്.
ഇന്ത്യയില്‍ സാനിറ്ററി നാപ്കിനുകള്‍ അവതരിപ്പിച്ചത് ഇന്ദ്ര പ്രൊഡക്ട് മാനേജറായ സമയത്ത് ജെ ആന്‍ഡ് ജെ എന്ന കമ്പനിയാണ്. 1970കളിലായിരുന്നു ഇത്.
ALSO READ: രാജ്യസഭാ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ്: ഭരണ പ്രതിപക്ഷ കക്ഷികള്‍ ശക്തിപരീക്ഷിക്കും
1994ലാണ് ഇന്ദ്ര പെപ്‌സികോയില്‍ ചേര്‍ന്നത്. 2006ല്‍ സി.ഇ.ഓ ആയി സ്ഥാനം ലഭിച്ചു. 2007ല്‍ ഭാരത സര്‍ക്കാറിന്റെ പത്മ പുരസ്‌ക്കാരം ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയെ കണ്ട ഇന്ദ്ര ഗവണ്‍മെന്റ് പദ്ധതികളില്‍ പിന്തുണ അറിയിച്ചിരുന്നു.