കേരളത്തിലെ ട്രാഫിക് പോലീസുകാര്‍ കണ്ടുപഠിക്കണം ഈ ഉദ്യോഗസ്ഥനെ. റോഡിലിറങ്ങി ട്രാഫിക് നിയന്ത്രിക്കുന്നത് കണ്ടാല്‍ ഇത് പോലീസാണോ അതോ ഏതെങ്കിലും ഡാന്‍സര്‍ ആണോ എന്നാണ് ആദ്യം തോന്നുക,
തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലൂടെയാണ് മധ്യപ്രദേശിലെ ട്രാഫിക് പോലീസുകാരനായ രാജ്‌നീത് സിംഗ് ട്രാഫിക് നിയന്ത്രിക്കുന്നത്.
മൈക്കല്‍ ജാക്‌സന്റെ മൂണ്‍വോക്കിലൂടെയാണ് ഇദ്ദേഹം ട്രാഫിക് നിയന്ത്രിക്കുക. രാജ്‌നിതിന്റെ മൂണ്‍വോക്ക് വീഡിയോ കഴിഞ്ഞ ദിവസം യൂണിലാഡ് എന്ന ഫെയ്‌സ്ബുക്ക് പേജ് പങ്കുവെച്ചിരുന്നു.
ഷെയര്‍ ചെയ്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായി. 76 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 70,000ത്തോളം ഷെയര്‍, 11,000 കമന്റുകള്‍, 78000 ലൈക്കുകള്‍ എന്നിങ്ങനെയാണ് വീഡിയോ ലഭിച്ച സ്വീകാര്യത.
നടുറോഡിലെ രാജ്‌നീതിന്റെ തകര്‍പ്പന്‍ ഡാന്‍സ് കാണാന്‍ നിരവധി പേര്‍ ക്യാമറയുമായി തടിച്ചുകൂടാറുണ്ട്. എന്നാല്‍ തന്റെ ഈ പ്രകടനം വെറും ഒരു കോപ്രായം മാത്രമല്ലെന്നാണ് രാജ്‌നീത് പറയുന്നത്.
ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ യാത്രക്കാര്‍ എന്നെ കൗതുകത്തോടെ നോക്കും. ഒപ്പം ട്രാഫിക്ക് നിയമങ്ങള്‍ അവര്‍ പാലിക്കുകയും ചെയ്യും. -അത്രമാത്രമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ- രാജ്‌നീത് പറയുന്നു.
നിരവധി ആരാധകരുള്ള രാജ്‌നീതിനെ ഫെയ്‌സ്ബുക്കില്‍ മാത്രം പതിനാലായിരത്തോളം പേരാണ്‌ഫോളോ ചെയ്യുന്നത്.