ഇന്‍ഡോര്‍: വിവി രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ചൈല്‍ഡ് പോണ്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുഖ്യ ആസൂത്രകരെ ഇന്ഡോറില് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനുമടക്കം ഇരുപത്തിയെട്ട് രാജ്യങ്ങളിലായാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ക്കായി വാട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്.
പണമടച്ച് അംഗമാവുന്ന തരത്തിലായിരുന്നു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം. മൊത്തം 454 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പുകളില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉള്ളത്. 205 പേര്‍ ഇന്ത്യയില്‍ നിന്നും 177 പേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരുമാണ്. ഇതുകൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കുവൈറ്റ്, കെനിയ, നേപ്പാള്‍, മലേഷ്യ, സ്‌പെയിന്‍, ചൈന, തായ്‌ലാന്റ്, മെക്‌സിക്കോ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള അംഗങ്ങളും ഈ ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നു.
ഇന്‍ഡോര്‍ പൊലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. ഇന്‍ഡോറിലെ പിത്താംപൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇലക്ട്രോണിക് എഞ്ചിനീയര്‍ ആയ ഇരുപത്തി നാലു വയസുകാരന്‍ മകരന്ത് സാലുങ്കെ, അടുക്കള ഉപകരണ വില്‍പ്പനക്കാരന്‍ ഓംകാര്‍ സിംഗ് റാത്തോര്‍, പ്രായപൂര്‍ത്തിയാവാത്ത പന്ത്രണ്ടാം ക്ലാസുകാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ.ടി ആക്ട് 67ബി പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കായി മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും ഇനി ഇത്തരം ഗ്രൂപ്പുകളുണ്ടോ എന്ന് പരിശോധിക്കുന്നതായും പോലീസ് പറഞ്ഞു.ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യസംഘം ഉത്തര്‍പ്രദേശിലെ കനൗജില്‍ പിടിക്കപ്പെട്ടു. കനൗജ് ഗ്രൂപ്പിന് ഏകദേശം നാല്‍പത് രാജ്യങ്ങളില്‍ നിന്ന് അംഗത്വമുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കും