| Sunday, 16th August 2015, 3:40 pm

54 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ വിമാനം കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത:  54 പേരുമായി ഇന്തോനേഷ്യയിലെ ജയപുരയില്‍ നിന്നും പുറപ്പെട്ട വിമാനം കാണാതായി. രാജ്യത്തെ പാപുവ മേഖലയില്‍ വെച്ചാണ്  വിമാനവുമായുള്ള ബന്ധം അധികൃതര്‍ക്ക് നഷ്ടമായത്. ട്രിഗാന എയറിന്റെ എടിആര്‍ 42 എന്ന ടര്‍ബോപ്രോപ് വിമാനമാണ് കാണാതായത്. ഇന്തോനേഷ്യയില്‍ അഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനമാണിത്. ഓക്‌സ്ബില്ലിലേക്കാണ് വിമാനം സഞ്ചരിച്ചിരുന്നത്.

വിമാനം കാണാതായതായി അധികതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 3 മണിയോടെയാണ് വിമാനം ഓക്‌സ്ബില്ലില്‍ ഇറങ്ങേണ്ടിയിരുന്നത്. 44 മുതിര്‍ന്ന യാത്രക്കാരും അഞ്ചു കുട്ടികളും,  അഞ്ചു ജീവനക്കാരുമുള്‍പ്പെടെ 54പേരാണ് വിമാനത്തിലുളളത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ ഏഷ്യ വിമാനം തകര്‍ന്നുവീണ് 162 പേര്‍ മരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more