| Sunday, 17th January 2021, 2:40 pm

ഇന്തോനേഷ്യയെ പിടിച്ചുകുലുക്കി ഭൂകമ്പം; 56 മരണം, രണ്ട് ദിവസത്തിന് ശേഷവും തെരച്ചില്‍ തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സുലവേസി: ഇന്തോനേഷ്യയിലെ സുലേവേസി ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 56 മരണം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 15,000ത്തിലേറെ പേര്‍ വീട് ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറിയതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

പരിസരപ്രദേശങ്ങളിലുള്ളവരും വീണ്ടും ഭൂമികുലുക്കമുണ്ടാകുന്ന പേടിയില്‍ മാറിതാമസിക്കുന്നുണ്ട്. ചിലര്‍ മലമുകളിലേക്കും മറ്റു ചിലര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറിയിരിക്കുന്നത്.

സുലവേസിയിലെ മാമുജുവാണ് ഭൂകമ്പത്തില്‍ ഏറ്റവും ബാധിക്കപ്പെട്ട പ്രദേശം. ആശുപത്രിയും ഷോപ്പിംഗ് മാളുകളും തുടങ്ങി ഒട്ടുമിക്ക കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു.

എത്ര പേരാണ് ഇനിയും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Indonesia quake toll hits 56, many injured

We use cookies to give you the best possible experience. Learn more