സുലവേസി: ഇന്തോനേഷ്യയിലെ സുലേവേസി ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 56 മരണം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 15,000ത്തിലേറെ പേര്‍ വീട് ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറിയതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
പരിസരപ്രദേശങ്ങളിലുള്ളവരും വീണ്ടും ഭൂമികുലുക്കമുണ്ടാകുന്ന പേടിയില്‍ മാറിതാമസിക്കുന്നുണ്ട്. ചിലര്‍ മലമുകളിലേക്കും മറ്റു ചിലര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറിയിരിക്കുന്നത്.