ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്ത 270 ഉദ്യോഗസ്ഥരില്‍ അധികം മരിച്ചതായി റിപ്പോര്‍ട്ട്. ഒറ്റദിവസം കൊണ്ട് ലക്ഷകണത്തിന് ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കേണ്ടി വന്ന ഉദ്യോഗസ്ഥര്‍ അമിത ജോലി ഭാരം കൊണ്ടാണ് മരിച്ചതെന്ന് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രില്‍ 17നായിരുന്നു ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 19.3 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 800000 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിംഗ് നടന്നത്.
എണ്‍പത് ശതമാനം പേരും വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ അഞ്ച് ബാലറ്റ് വീതമാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന കൗണ്ടിംഗ് ജോലിയെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ഉദ്യോഗസ്ഥര്‍ മരണപ്പെട്ടത്.
270 ല്‍ അധികം പേര്‍ മരണപ്പെടുകയും 1,878 ഉദ്യോഗസ്ഥര്‍ അസുഖ ബാധിതരായതായും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവായ അരീഫ് പ്രിയോ സുസാന്റോ പറഞ്ഞു.
തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ താല്‍ക്കാലിക ജീവനക്കാരാണ് മരിച്ചവരില്‍ അധികവും. തെരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ക്ക് മെഡിക്കല്‍ ചെക്കപ്പ് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഉദ്യോഗസ്ഥരെ കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിമപ്പണി ചെയ്യിപ്പിക്കുകയായിരുന്നെന്നും ഒരു മുന്‍കരുതലും ഇല്ലാതെയാണ് ചെയ്തതെന്നും
പ്രതിപക്ഷം ആരോപിച്ചു. അതേസമയം മരണപ്പെട്ടവരുടെ കുടുംബത്തിന് 36 ലക്ഷം ഇന്തോനേഷ്യന്‍ രൂപ നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുമാനം
DoolNews Video