ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പ് ജോലി ചെയ്ത 270 ഉദ്യോഗസ്ഥരില്‍ അധികം മരിച്ചതായി റിപ്പോര്‍ട്ട്. ഒറ്റദിവസം കൊണ്ട് ലക്ഷകണത്തിന് ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കേണ്ടി വന്ന ഉദ്യോഗസ്ഥര്‍ അമിത ജോലി ഭാരം കൊണ്ടാണ് മരിച്ചതെന്ന് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രില്‍ 17നായിരുന്നു ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 19.3 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 800000 പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടിംഗ് നടന്നത്.
എണ്‍പത് ശതമാനം പേരും വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ അഞ്ച് ബാലറ്റ് വീതമാണ് വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന കൗണ്ടിംഗ് ജോലിയെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ഉദ്യോഗസ്ഥര്‍ മരണപ്പെട്ടത്.