|

ഇന്തോനേഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തി; ആളപായമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. സെറം ഐലന്റിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് എന്നാണ് അറിയുന്നത്.

പ്രാദേശിക സമയം 11.46 ഓടെയാണ് ഭൂചലനം ഉണ്ടായത്. സെറം ദ്വീപിന് എട്ടു കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്തോനേഷ്യയിലെ സെറത്തിലെ സുലാവേസി ദ്വീപിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ കഴിഞ്ഞ തവണ സുനാമി കനത്ത നാശം വിതച്ച സ്ഥലമാണ്.

29.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് മറ്റു ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രദേശത്ത് സുനാമിയുണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിക്കാനും ചിലയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടാവാന്‍ ഇടയുണ്ടെന്നും ജിയോളജിക്കല്‍ സര്‍വേ സൂചന നല്‍കി.

Video Stories