ഓരോ മിനുറ്റിലും ആംബുലന്‍സുകള്‍ ചീറിപ്പായുന്നു; ഇന്തോനേഷ്യയില്‍ മരണസംഖ്യ 832
World News
ഓരോ മിനുറ്റിലും ആംബുലന്‍സുകള്‍ ചീറിപ്പായുന്നു; ഇന്തോനേഷ്യയില്‍ മരണസംഖ്യ 832
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th September 2018, 2:23 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരണം 832 ആയതായി ഔദ്യോഗിക സ്ഥിരീകരണം. ആയിരക്കണക്കിന് പേരെ കാണാതായി.

പരിക്കേറ്റ ആയിരക്കണക്കിന് ആളുകളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. പലരെയും ടെന്റുകളിലും തുറസായ സ്ഥലത്തുമാണ് ചികിത്സിക്കുന്നത്.

ALSO READ: ഇന്ത്യ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്നു, എന്നാല്‍ സമാധാനത്തിനായി ആത്മാഭിമാനം പണയപ്പെടുത്തില്ല: യു.എന്നിലെ ഇന്ത്യ-പാക് വാക്‌പോരിനു തൊട്ടുപിന്നാലെ മോദി

ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കാത്തത് മരണസംഖ്യ ഉയരാനിടയാക്കിയിട്ടുണ്ട്. പാലുവിലാണ് കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. നിരത്തില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ദീനരോദനങ്ങള്‍ കേള്‍ക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

3.5 ലക്ഷമാണ് പലുവിലെ ജനസംഖ്യ. 16,700 പേരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഗതാഗതം നിലച്ചു. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിടുന്നത് ദുരിതം രൂക്ഷമാക്കിയിട്ടുണ്ട്.

പലുവില്‍ വെള്ളിയാഴ്ചയുണ്ടായ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് സുനാമിത്തിരയടിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ബീച്ച് ഫെസ്റ്റിവലിന് എത്തിയ വന്‍ ജനക്കൂട്ടം അപകടത്തില്‍ പെട്ടു. നിരവധി കെട്ടിടങ്ങളും മറ്റും തകര്‍ത്ത ഭൂകമ്പത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഒരു മണിക്കൂറിനുശേഷം അത് പിന്‍വലിച്ചു.

ALSO READ: നേതാജിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജോസഫ് സ്റ്റാലിന്‍; ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

അതിന് പിന്നാലെ ആഞ്ഞടിച്ച മരണത്തിരകള്‍ മൂന്നുമീറ്റര്‍ വരെ ഉയര്‍ന്നു.ആദ്യം രണ്ട് മീറ്റര്‍വരെ പൊങ്ങിയ തിരമാലകള്‍ക്ക് മുന്നില്‍ പരിഭ്രാന്തരായി ഓടുന്ന ജനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടിരുന്നു.

WATCH THIS VIDEO: