ഇന്തോനേഷ്യന്‍ സന്ദര്‍ശകര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇനി കൊമോഡോ ദ്വീപിലെ നാഷനല്‍ പാര്‍ക്ക് സന്ദര്‍ശനം സാധ്യമാകില്ല. ഇന്തോനേഷ്യന്‍ യാത്രയില്‍ ആരും ഒഴിവാക്കാത്ത പ്രദേശമാണ് ഈ കൊച്ചുദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ ഉടുമ്പുകള്‍ കൊമോഡോ ഡ്രാഗണിനെ കാണാനാണ് സഞ്ചാരികള്‍ ഈ ദ്വീപിലെ പാര്‍ക്കിലേക്ക് എത്തുന്നത്.
എന്നാല്‍ ഒരു വര്‍ഷത്തേക്ക് പാര്‍ക്ക് അടച്ചിടാനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം. കൊമോഡോ ഡ്രാഗണുകളെ അനധികൃതമായി വിദേശത്തേക്ക് കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതാണ് നടപടിക്ക് കാരണം. അടുത്ത കാലത്ത് 40 കൊമോഡോകളെ കടത്തിയ ഇന്തോനേഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2020 ജനുവരി മുതലാണ് പാര്‍ക്ക് അടച്ചിടുക. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംനേടിയിട്ടുള്ളതാണ് ഈ പാര്‍ക്ക്. കൊമോഡോ,പാദര്‍,റിങ്ക എന്നീ വലിയ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന വെസ്റ്റ് മങ്കരായ് പ്രവിശ്യയിലാണ് നാഷനല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഏകദേശം 5700 ഓളം ഉടുമ്പുകളാണ് ഇവിടെയുള്ളത്. ഈ പാര്‍ക്കില്‍ പതിനായിരത്തോളം പേരാണ് ഒരു മാസം സന്ദര്‍ശിക്കാനെത്തുന്നത്.