[] ന്യൂദല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇനിയൊരു ആണവയുദ്ധമുണ്ടായാല്‍ രണ്ട് ബില്യനോളം ജനങ്ങളും മനുഷ്യ സംസ്‌കാരം തന്നെയും തുടച്ചുനീക്കപ്പെടുമെന്ന് പഠനം.
അണ്വായുധങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന് അന്തരീക്ഷത്തെ തന്നെയും തുടച്ചുനീക്കാനും വിളകളെ നശിപ്പിക്കാനും ലോക ഭക്ഷ്യ വിപണിയെ ഉന്മൂലനാശത്തിലേക്കെത്തിക്കാനും ശക്തിയുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
നോബല്‍ സമ്മാന ജേതാക്കളായ ഫിസിഷ്യന്‍മാരുടെ ആണവയുദ്ധത്തെ തടയുന്നതിനുള്ള സംഘടനയും അന്താരാഷട്ര ഫിസിഷ്യന്‍മാരുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ സംഘടനയും 2012 ഏപ്രിലില്‍ ആദ്യമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ആണവയുദ്ധത്തിന് ഒരു ബില്യന്‍ ജനതയേക്കാള്‍ കൂടുതല്‍ ഇല്ലാതാക്കാനുള്ള ശക്തിയുണ്ടെന്ന് കണ്ടെത്തിയത്.
രണ്ടാമത്തെ എഡിഷനില്‍ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈന നേരിടാന്‍ പോകുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് ഒരു ബില്യണിലധികം ജനങ്ങളുടെ മരണം മനുഷ്യചരിത്രത്തിലെ തന്നെ നിരുപമമായ മഹാവിപത്തായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
1947ലെ വിഭജനം മുതല്‍ ശത്രുതാപരമായ നിലപാട് പുലര്‍ത്തിപ്പോരുന്ന രണ്ട് അണ്വായുധ ശക്തികളായതിനാലാണ് തങ്ങള്‍ ഇന്തോ-പാകിസ്ഥാന്‍ വിഷയം തന്നെ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടിന്റെ ലേഖകന്‍ ഹെല്‍ഫാന്‍ഡ് അറിയിച്ചു.
1945ല്‍ ഹിരോഷിമായിലും നാഗസാക്കിയിലും യു.എസ് വര്‍ഷിച്ച അണുബോംബ് 200,000 പേരെയാണ് ഇല്ലാതാക്കിയതെങ്കില്‍ ആധുനിക അണ്വായുധങ്ങള്‍ക്ക് അതിന്റെ ഇരട്ടി കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.