Economic Crisis
സാമ്പത്തിക മാന്ദ്യം ചെറിയകാര്യമല്ല; വ്യക്തികളുടെ സമ്പത്തിനെയും ബാധിച്ചെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 17, 06:28 am
Thursday, 17th October 2019, 11:58 am

രാജ്യത്തെ സാമ്പത്തിക മാന്ദ്യം വ്യക്തികളുടെ വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികളുടെ സമ്പത്തില്‍ 9.62 ശതമാനമാണ് വര്‍ധനവുണ്ടായത്. കാര്‍വി ഇന്ത്യ പുറത്തുവിട്ട വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018-19 സാമ്പത്തിക വര്‍ഷം 430 ലക്ഷം കോടിരൂപയാണ് വ്യക്തികളുടെ നിക്ഷേപത്തില്‍നിന്ന് ഉണ്ടായ മൊത്തം സമ്പത്ത്. മുന്‍ സാമ്പത്തിക വര്‍ഷം ഈ വിഭാഗത്തില്‍ 13.45 ശതമാനം വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 3.83 ശതമാനത്തിന്റെ കുറവാണ് ഇത്തവണ. അതായത് സാമ്പത്തിക മാന്ദ്യം വ്യക്തി വിഭവങ്ങളെയും ബാധിച്ചു.

ധനകാര്യ ആസ്തി മുന്‍വര്‍ഷം 16.42 ശതമാനം വര്‍ധനയായിരുന്നത് ഇത്തവണ 10.96 ശതമാനമായി കുറഞ്ഞു. ഫിസ്കല്‍ ആസ്തിയിലെ വര്‍ധന 9.24 ശതമാനവുമായിരുന്നത് ഇത്തവണ കുറഞ്ഞ് 7.59 ശതമാനമായി.

ആളുകള്‍ മിച്ചം വച്ചിരുന്ന തുകയെ ഫിസ്കല്‍ ആസ്തിയാക്കി മാറ്റിയെന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഓഹരിയാണ് സാമ്പത്തികാവസ്ഥയ്ക്കുള്ള മാനദണ്ഡമായി പരിഗണിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ