| Sunday, 8th July 2018, 10:49 pm

തുടര്‍ച്ചയായ ആറാം പരമ്പര വിജയവുമായി ഇന്ത്യ; റെക്കോഡ് കുറിച്ച് ധോണിയും രോഹിതും

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര സ്വന്തമാക്കിയതോടെ തുടര്‍ച്ചയായ ആറാമത്തെ ടി-20 പരമ്പര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ അയര്‍ലന്റിനെതിരായ ടി-20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയത്.

ആദ്യ ടി-20 ഇന്ത്യയും രണ്ടാം ടി-20 ഇംഗ്ലണ്ടും സ്വന്തമാക്കിയപ്പോള്‍ മൂന്നാം മത്സരം നിര്‍ണായകമായി. എന്നാല്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിലേക്ക് രോഹിതും കോഹ്‌ലിയും പാണ്ഡ്യയും കൂസലില്ലാതെ ബാറ്റുവീശിയപ്പോള്‍ ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.

ALSO READ: സെഞ്ച്വറിയുമായി ഹിറ്റ്മാന്‍; ഇന്ത്യയ്ക്ക് പരമ്പര

സെഞ്ച്വറി നേടിയ രോഹിത് മറ്റൊരു റെക്കോഡും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. അന്താരാഷ്ട്ര ടി-20യില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത്. ന്യൂസിലാന്റ് ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് ഇതിനു മുന്‍പ് ടി-20 യില്‍ മൂന്ന് സെഞ്ച്വറി നേടിയ താരം.

കൂടാതെ 89 സിക്‌സുമായി ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം, ടി-20 യില്‍ 2000 റണ്‍സ് നേടിയ താരം, എന്നിങ്ങനെ ഒരുപിടി റെക്കോഡും രോഹിത് ശര്‍മ്മ സ്വന്തമാക്കി.

ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുന്‍ നായകന്‍ ധോണിയും റെക്കോഡ് പുസ്തകത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു.

ALSO READ: മാനേജ്‌മെന്റിന് താല്‍പ്പര്യമില്ല; ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് ഇയാന്‍ ഹ്യൂം

ഒരു ടി-20 യില്‍ അഞ്ച് ക്യാച്ചെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ധോണിയെ തേടിയെത്തിയത്. ഒരു ടി-20 യില്‍ അഞ്ച് പേരെ പുറത്താക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും ധോണി സ്വന്തമാക്കി. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷെഹ്‌സാദാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.

അഞ്ച് ക്യാച്ചും ഒരു റണ്ണൗട്ടുമായി ആറു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാന്‍ ധോണി പങ്കാളിയായി.

ടി-20 യില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തിയിട്ടുള്ള താരവും ധോണിയാണ്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 198 റണ്‍സ് ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മറികടന്നത്.

56 പന്തിലായിരുന്നു രോഹിതിന്റെ സെഞ്ച്വറി. കോഹ്‌ലി 43 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യ 14 പന്തില്‍ 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ALSO READ: അഭിമാനമായി വീണ്ടും ദിപ കര്‍മാകര്‍; പരിക്കില്‍ നിന്ന് തിരിച്ചുവന്ന് ലോകകീരിടം

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തിലാണ് 199 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജേസണ്‍ റോയ് 31 പന്തില്‍ 67 റണ്‍സെടുത്തു. 21 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലര്‍ മികച്ച പിന്തുണ നല്‍കി.

We use cookies to give you the best possible experience. Learn more