ന്യൂദല്‍ഹി: പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതിയുടെ എല്ലാ ജസ്റ്റിസുമാരും അടങ്ങുന്ന ബെഞ്ച് പുനപരിശോധിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ ഇന്ദിരാ ജയ്‌സിംഗ്. സുപ്രീംകോടതിയിലെ 32 ജസ്റ്റിസുമാരും ഈ കേസില്‍ ഇതാണോ വിധിക്കുകയെന്ന് അറിയണമെന്നും അവര്‍ പറഞ്ഞു.
പ്രശാന്ത് ഭൂഷണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്തോ-അമേരിക്കക്കാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിയോജിക്കാനുള്ള അവസരങ്ങളെ കോടതികള്‍ ഇല്ലാതാക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കോടതി അവരുടെ കടമയില്‍ നിന്ന് വ്യതിചലിക്കുന്നു എന്ന് തോന്നുമ്പോള്‍ അത് വിളിച്ചുപറയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’, ഇന്ദിര ജയ്‌സിംഗ് പറഞ്ഞു.
ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് ഇന്നത്തെ സമൂഹത്തിലുള്ള സാധുതയിലും അവര്‍ സംശയം പ്രകടിപ്പിച്ചു.
‘വിമര്‍ശനങ്ങളില്‍ ഊര്‍ജ്ജസ്വലരാകേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇപ്പോള്‍ ഇളകിപ്പോയി’, അവര്‍ പറഞ്ഞു.
കോടതിയിലുള്ള വിശ്വാസം പൊതുജനത്തിന് ഇല്ലാതാകും എന്നാണ് അവര്‍ പറയുന്നത്. കോടതി ജനങ്ങളെ ആ തരത്തില്‍ എന്തെങ്കിലും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടോ. അല്ലെങ്കില്‍ മൂന്ന് ജഡ്ജിമാരാണോ ജനങ്ങളെ ഭരിക്കുന്നതെന്നും ഇന്ദിര ജയ്‌സിംഗ് ചോദിച്ചു.
നേരത്തെ ജസ്റ്റിസ് കുര്യന്‍ ജോസഫും പ്രശാന്ത് ഭൂഷണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashanth Bhushan Contempt of Court Indira Jaising