ന്യൂദല്‍ഹി: ദല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അഭിഭാഷകന്‍ മെഹ്മൂദ് പ്രാച്ചയുടെ ഓഫീസ് ദല്‍ഹി പൊലീസ് റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ്. വ്യക്തിയുട മൗലികവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് പ്രാച്ചയുടെ അറസ്റ്റെന്ന് അവര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു ഇന്ദിരയുടെ പ്രതികരണം.
‘ദല്‍ഹി കലാപകേസുമായി ബന്ധപ്പെട്ട് അഭിഭാഷകനായ മെഹ്മൂദ് പ്രാച്ചയ്ക്ക് നേരെയുള്ള നടപടി വ്യക്തിയുടെ മൗലികവകാശത്തിന്റെയും നിയമപരമായ പ്രാതിനിധ്യത്തിനുള്ള അവകാശത്തിന്റെയും നേരെയുള്ള കടന്നുകയറ്റമാണ്. എല്ലാ അഭിഭാഷകരും ഇതിനെതിരെ മുന്നോട്ടുവരണം’, ഇന്ദിര ട്വിറ്ററിലെഴുതി.
‘ആദ്യം അവര്‍ ആക്ടിവിസ്റ്റുകളെ തേടിവന്നു; പിന്നെയവര്‍ വിദ്യാര്‍ത്ഥികളെ തേടിവന്നു; ശേഷം കര്‍ഷകരെ തേടി വന്നു; ഇപ്പോഴവര്‍ അഭിഭാഷകരെ തേടി വന്നിരിക്കുകയാണ്. നാളെ നിങ്ങളെ തേടിയും വരും’, പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതിനെ ഒരു ജനാധിപത്യമെന്ന് വിളിക്കാനാവുമോ? എന്നും അദ്ദേഹം ചോദിക്കുന്നു. ഈ ചെയ്തിക്കെതിരെ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
The raids on Mahmood Pracha Lawyer for the defence in the Delhi riots case is a direct attack on the fundamental right of the right to legal representation , all lawyers must condemn this attack
പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഗുര്‍ഫിഷ ഫാത്തിമയുടെ അഭിഭാഷകനാണ് മഹ്മൂദ് പ്രാച്ച.
ദല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജഗതി ഘോഷ്, ദല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ് തുടങ്ങിയവര്‍ക്ക് ദല്‍ഹി കലാപക്കേസില്‍ പങ്കുണ്ടെന്ന് ദല്‍ഹി പൊലീസ് ആരോപിച്ചിരുന്നു.
ഇതിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് മെഹ്മൂദ് പ്രാച്ച. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരുടെ മൊഴികളെന്ന പേരില്‍ ദല്‍ഹി പൊലീസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രാച്ച പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക