'ജെ.എന്‍.യുവിലെ അതിക്രമങ്ങളില്‍ ചീഫ് ജസ്റ്റിസ് സ്വമേധയാ കേസെടുക്കണം': ഇന്ദിരാ ജെയ്‌സിങ്
JNU
'ജെ.എന്‍.യുവിലെ അതിക്രമങ്ങളില്‍ ചീഫ് ജസ്റ്റിസ് സ്വമേധയാ കേസെടുക്കണം': ഇന്ദിരാ ജെയ്‌സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th January 2020, 11:51 pm

ജെ.എന്‍.യുവിലെ അതിക്രമങ്ങള്‍ക്കുമേല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്. പൊലീസ് കമ്മീഷണറെ വിളിച്ചുവരുത്തി അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടണമെന്നും ഇന്ദിരാ ജെയ്‌സിങ് പറഞ്ഞു.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ജീവനും സ്വാതന്ത്രവും സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇന്ദിരാ ജെയ്‌സിങ് ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ജെ.എന്‍.വിലെ അക്രമത്തില്‍ പ്രതികരണവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള അധികാരത്തിലിരിക്കുന്നവരുടെ ആസൂത്രിത ആക്രമണമാണ് ജെ.എന്‍.യുവില്‍ നടന്നതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മുഖംമൂടി ധരിച്ച് ആക്രമികള്‍ ജെ.എന്‍.യുവില്‍ പ്രവേശിക്കുമ്പോള്‍ നിയമപാലകര്‍ ഒപ്പം നിന്നു. ആര്‍.എസ്.എസ് / ബി.ജെ.പി ഇന്ത്യയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് ഈ വീഡിയോവില്‍ വ്യക്തമാണ്.വിജയിക്കാന്‍ അവരെ അനുവദിക്കില്ല.” ജെ.എന്‍.യുവിലെ അക്രമത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയ്‌ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ