| Wednesday, 6th February 2019, 2:59 pm

ശബരിമല ആരുടേയും കുടുംബക്ഷേത്രമല്ല; സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറണമെന്ന് തോന്നിയാല്‍ ആര്‍ക്കും തടയാനാകില്ല; ഇന്ദിരാ ജയ്‌സിംഗിന്റെ വാദങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതിപ്രവേശനത്തെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടാ്‌യമയുടെ തെളിവാണെന്ന് ഇന്ദിരാ ജയ്‌സിംഗ്. ശബരിമല പൊതു ക്ഷേത്രമാണ് ആരുടെയും കുടുംബ ക്ഷേത്രമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമപരമായി സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തില്‍ വിലക്കാന്‍ ആകില്ല. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ കയറണമെന്ന് തോന്നിയാല്‍ അത് തടയാന്‍ ആര്‍ക്കും ആകില്ല. അവര്‍ കയറും. നിയമം അങ്ങനെയാണ്.

മനസാക്ഷിയുടെ സ്വാതന്ത്ര്യം ആണ് പരമം. ദൈവത്തിന് ലിംഗ വ്യത്യാസം ഇല്ലെന്നും ഇന്ദിര വാദിച്ചു. സ്ത്രീകളും വ്യക്തികളാണ്. എന്റെ മനസാക്ഷിക്ക് തോന്നിയാല്‍ എന്നെ ആര്‍ക്ക് തടയാന്‍ കഴിയുമെന്നും ഇന്ദിര കോടതിയോട് ചോദിച്ചു.

ALSO READ: ‘കോടതി വിധി അനുസരിച്ച് ശബരിമലയില്‍ കയറിയതിന് വധഭീഷണി ഉണ്ടായി’; ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്കായി വാദിച്ച് ഇന്ദിരാ ജയ്‌സിംഗ്

ശുദ്ധി ക്രിയ സ്ഥാപിക്കുന്നത് സ്ത്രീ അശുദ്ധയാണ് എന്നാണ്. ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവാണെന്നും ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധിയെ മാനിയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷ വിധിയാണ് നിയമമെന്നും ഇന്ദിര പറഞ്ഞു.



വിധി മറിയിച്ചായിരുന്നെങ്കില്‍ സ്ത്രീകള്‍ അക്രമം നടത്തുമായിരുന്നില്ല. പുനപരിശോധന ഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ ഞങ്ങള്‍ നല്‍കുമായിരുന്നു. ഞങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം. തടസങ്ങള്‍ ഇല്ലാതെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ഇന്ദിര വാദിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more