ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പാക്കിസ്ഥാന് ആണവ സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിക്കിലീക്‌സ്.
1974 ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫീക്കര്‍ അലി ബുട്ടോയ്ക്കയച്ച കത്തിലാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന കരാറുകള്‍ അംഗീകരിക്കുകയാണെങ്കില്‍ ആണവ സാങ്കേതിക വിദ്യ പങ്കുവെക്കാമെന്ന് ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്യുന്നത്.[]
എന്നാല്‍ ഇന്ദിരാഗാന്ധിയുടെ വാഗ്ദാനം സുല്‍ഫീക്കര്‍ അലി ബുട്ടോ നിരസിച്ചെന്നും വിക്കിലീക്‌സ് രേഖകള്‍ പറയുന്നു. ആണവായുധവത്കരണത്തില്‍ ഇന്ദിരാഗാന്ധി ഉത്തരവാദത്വമില്ലാതെയാണ് പെരുമാറിയതെന്നും വിക്കിലീക്‌സ് രേഖകള്‍ പറയുന്നു.
ഇതിന് തെളിവായി ” ശാസ്ത്രജ്ഞന്‍മാര്‍ക്ക് പ്രാഥമിക വിവരവും ആഗ്രഹവുമുണ്ടെങ്കില്‍ ഏത് സര്‍ക്കാറിനും അവരെ ബോംബ് നിര്‍മാണത്തിന് അനുവദിക്കാം.” എന്ന ഇന്ദിരാഗാന്ധിയുടെ പ്രസ്താവനയും വിക്കിലീക്‌സ് ചൂണ്ടിക്കാട്ടുന്നു.