കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ രാത്രി എയര്‍ ഇന്ത്യാ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ എയര്‍ലൈന്‍ പൈലറ്റിന്റെ കുറിപ്പ്.
പൈലറ്റ് എന്ന നിലയില്‍ താന്‍ ഏറ്റവും വെല്ലുവിളി നേരിട്ട റണ്‍വേയാണ് കരിപ്പൂരിലേതെന്നും കരിപ്പൂരിലെ റണ്‍വേ ഗൈഡന്റ് ലൈറ്റിങ് സിസ്റ്റം ദയനീയമാണെന്നും റണ്‍വേ ബ്രേക്കിങ് കണ്ടീഷന്‍ കൃത്യമായി പരിപാലിക്കാത്തത് വെല്ലുവിളിയാണെന്നും പൈലറ്റായ ആനന്ദ് മോഹന്‍രാജ് ഫേസ്ബുക്കില്‍ കുറിച്ചു.
‘ഇത്തരമൊരു കാര്യം ചൂണ്ടിക്കാട്ടേണ്ട സമയം ഇതല്ലെന്ന് അറിയാമെങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ. എന്റെ ഏവിയേഷന്‍ കരിയറില്‍ ഞാന്‍ അനുഭവിച്ചതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ റണ്‍വേയാണ് കരിപൂരിലേത്. റണ്‍വേ ഗൈഡന്‍സ് ലൈറ്റിംഗ് സിസ്റ്റം വളരെ മോശമാണ്, റണ്‍വേ ബ്രേക്കിംഗ് കണ്ടീഷന്‍ കൃത്യമായി നിരീക്ഷിക്കാത്തതും തിരിച്ചടിയാണ്.
ഒരു ടേബിള്‍ ടോപ്പ് റണ്‍വേയില്‍ കനത്ത മഴയും കാറ്റുമുള്ള ഒരു രാത്രി വിമാനം ലാന്റ് ചെയ്യിക്കുക എന്നത് ഏതൊരു പൈലറ്റിന്റേയും പേടിസ്വപ്‌നമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ലാന്‍ഡിംഗിന് ശേഷം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിരുന്നു. സുരക്ഷയാണ് വ്യോമയാന മേഖലയില്‍ പ്രധാനം.
റെസ്റ്റ് ഇന്‍ പീസ് ക്യാപ്റ്റന്‍ ദീപക് സതേ, ക്യാപ്റ്റന്‍ അഖിലേഷ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം. ‘ എന്നായിരുന്നു ആനന്ദ് മോഹന്‍രാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
content highlight ; Indigo airline pilot facebook post on karippur plane crash