ജെറുസലേം: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറ്റ് മന്ത്രിസ്ഥാനങ്ങള്‍ ഒഴിയുന്നു. അഴിമതി കേസുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് പദവി ഒഴിയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇസ്രഈല്‍ നിയമമനുസരിച്ച് അഴിമതി കേസുകള്‍ ചുമത്തപ്പെടുന്നവര്‍ മന്ത്രി സ്ഥാനമൊഴിയണം. അതിനാലാണ് പ്രധാനമന്ത്രി സ്ഥാനം ഒഴികെയുള്ള മന്ത്രി സ്ഥാനങ്ങള്‍ നെതന്യാഹു ഒഴിയുന്നത്. ജനുവരി ഒന്നോടെ അദ്ദേഹം മന്ത്രി സ്ഥാനങ്ങള്‍ ഒഴിഞ്ഞ് ആ സ്ഥാനങ്ങളിലേക്ക് മറ്റ് വ്യക്തികളെ നിയമിക്കും. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് സുപ്രീംകോടതിയെ ഇക്കാര്യം അറിയിച്ചത്.
മന്ത്രിസ്ഥാനങ്ങളില്‍നിന്ന് നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് എംക്യൂജി സംഘടന സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതാണ് രാജി സമ്മര്‍ദം ശക്തമാക്കിയത്.
മൂന്ന് വ്യത്യസ്ത അഴിമതിക്കേസുകളിലായി അറ്റോര്‍ണി ജനറല്‍ നെതന്യാഹുവിനെതിരെ കൈക്കൂലി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയിരുന്നു.
അതേസമയം ആറുമാസത്തിനിടയില്‍ രണ്ട് തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയിട്ടും ആര്‍ക്കും ഭൂരിപക്ഷ പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ മാര്‍ച്ച് രണ്ടിന് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ