തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ തോല്‍വിക്ക് പിന്നാലെയുള്ള നടപടികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു വിട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
മുല്ലപ്പള്ളി രാജി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് സൂചനകള്‍. അതേസമയം, മുല്ലപ്പള്ളി ഇക്കാര്യം സ്ഥിരീകിരിച്ചിട്ടില്ല. എല്ലാ തീരുമാനവും ഹൈക്കമാന്‍ഡ് എടുക്കട്ടെ എന്ന നിലപാടാണ് നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ മുല്ലപ്പള്ളി സ്വീകരിച്ചത്. തോല്‍വി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അദ്ദേഹം എ.ഐ.സി.സിക്ക് കൈമാറിയെന്നാണു വിവരം.
കെ.പി.സി.സി പ്രസിഡന്റ് രാജി സന്നദ്ധത എ.ഐ.സി.സിയെ അറിയിച്ചുവെന്നാണു എ.ഐ.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കിയത്. രാജിവെക്കുന്നതിന് മുമ്പ് രാഷ്ട്രീയകാര്യ സമിതിയും നിര്‍വാഹക സമിതിയും വിളിച്ചു പരാജയം ഗൗരവമായി ചര്‍ച്ച ചെയ്യണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോല്‍വി കാര്യമായി ചര്‍ച്ചക്കെടുത്ത് പരിഹാരം കാണാത്തത് കൂടിയാണ് ഈ തോല്‍വിയെന്നും ശരത്ചന്ദ്ര പറഞ്ഞു.
അതേസമയം, ജില്ലയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം. ലിജു ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
കണ്ണൂരില്‍ സതീശന്‍ പാച്ചേനിയും ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക