national news
ഇന്ത്യാ വാണ്ട്‌സ് രാഹുല്‍ ഗാന്ധി; പുതുച്ചേരിയിലെ പ്രസംഗത്തിന് പിന്നാലെ ട്രെന്റിംഗായി രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 18, 06:08 am
Thursday, 18th February 2021, 11:38 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ഇന്ത്യാ വാണ്ട്‌സ് രാഹുല്‍ ഗാന്ധി ഹാഷ്ടാഗ്.

പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളോട് രാഹുല്‍ സംവദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്‍കിയ ഉത്തരങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തോട് എനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുരുഷാധിപത്യത്തോട് തനിക്ക് പൂര്‍ണ്ണ എതിര്‍പ്പാണെന്ന് പറഞ്ഞ രാഹുല്‍
‘നിങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അയാളെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകണം’, എന്നും വിദ്യാര്‍ത്ഥികളോട് രാഹുല്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ IndiaWantsRahulGandhi ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്നത്. നിരവധിപേരാണ് ഈ ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യ ആഗ്രഹിക്കുന്ന നേതാവാണ് രാഹുല്‍, ഇപ്പോള്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ ജനങ്ങളുടെ മുന്നില്‍ തോറ്റു, ഇന്ത്യ നമോ സര്‍ക്കാറിന് എതിരാണ്,

2024 നെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാനും മോദിജിയെ പിടിച്ച് കൃത്യമായ സ്ഥാനത്ത് വെക്കാനും തുടങ്ങിയ ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  IndiaWantsRahulGandhi Trending in Twitter