| Sunday, 24th April 2016, 8:35 pm

കോഴിക്കോട് എം.കെ മുനീറിനെതിരെ ഇന്ത്യാവിഷന്‍ ജീവനക്കാരന്‍ സ്ഥാനാര്‍ത്ഥിയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എം.കെ മുനീറിനെതിരെ ഇന്ത്യാവിഷന്‍ ചാനലിലെ ജീവനക്കാരന്‍ സ്ഥാനാര്‍ത്ഥിയാകുന്നു. ദീര്‍ഘകാലം ഇന്ത്യാവിഷന്‍ ചാനലിലെ ഡ്രൈവറായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി സാജനാണ് മുനീറിനെതിരെ മത്സരിക്കുന്നത്.

മാസങ്ങളോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പറ്റിച്ച മുനീറിനെതിരെ ജീവനക്കാരുടെ പ്രതിനിധിയായിട്ടാണ് സാജന്‍ മത്സരിക്കുന്നത്. 2003 തൊട്ട് ചാനലിലുണ്ടായിരുന്ന സാജനടക്കമുള്ള ജീവനക്കാര്‍ക്ക് 2015 ഫെബ്രുവരിയില്‍ ചാനല്‍ പൂട്ടുമ്പോള്‍ മാസങ്ങളുടെ ശമ്പളമാണ് നല്‍കാനുണ്ടായിരുന്നത്. ഇക്കാര്യം നിരവധി തവണ ചാനല്‍ അധികാരികളെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. ഇതിനിടെ ചാനല്‍ വീണ്ടും തുറക്കുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും ഒന്നും നടന്നില്ല.


Related:എംകെ മുനീറിനോടൊരു ചോദ്യം, ഞങ്ങള്‍ ഇവിടെ പട്ടിണികിടക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിച്ച് വോട്ടര്‍മാരെ നേരിടാനാകുമോ?


ഇന്ത്യാവിഷനിലെ മൊത്തം തൊഴിലാളികള്‍ക്കുവേണ്ടിയാണ് പോരാട്ടമെന്നും മറ്റു സ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവരും ജോലിക്കായി ശ്രമിക്കുന്നവരുടെ പിന്തുണയും തനിക്കുണ്ടെന്ന് സാജന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ മണ്ഡലത്തിലെത്തുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതൃഭൂമി ജീവനക്കാരനായിരുന്ന ശ്രീജിത്ത് പത്രം മുതലാളിയായ വീരേന്ദ്ര കുമാറിനെതിരെ മത്സരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more