| Sunday, 20th December 2020, 6:05 pm

അംബാനിയും അദാനിയും മാത്രം സുരക്ഷിതമായിരിക്കുന്ന ഇന്ത്യയില്‍ ബി.ജെ.പിക്ക് ചെയ്യുന്ന ഓരോ വോട്ടിനും നാളെ ദുഃഖിക്കേണ്ടി വരും; ട്രെന്റിംഗായി ഇന്ത്യ അണ്‍സേഫ് അണ്ടര്‍ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ ട്വിറ്ററില്‍ ട്രെന്റിങ് ആയി IndiaUnsafeUnderBJP ഹാഷ്ടാഗ്. ഇതുവരെ ഏതാണ്ട് നാല്‍പ്പതിനായിരത്തിന് മുകളിലാണ് ഈ ഹാഷ്ടാഗില്‍ ബി.ജെ.പിക്കെതിരെയുള്ള ട്വീറ്റുകള്‍ വന്നിരിക്കുന്നത്.

ഇന്ത്യയിലെ തെരുവുകളിലൂടെ സ്ത്രീകള്‍ക്ക് രാത്രി സുരക്ഷിതമായി നടക്കാന്‍ സാധിക്കുന്ന കാലമാണ് ഇന്ത്യ സ്വതന്ത്രമാകുന്നതെന്ന് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ട് ഇപ്പോള്‍ ബി.ജെ.പി നമ്മളെ എവിടെയാണ് കൊണ്ടെത്തിച്ചിരിക്കുന്നത്, കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ബേട്ടി ബച്ചാവോ എന്നത് ഒരു മിത്താണെന്നും ബേട്ടി ബി.ജെ.പി സേ ബച്ചാവോ എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു.

അംബാനിയും അദാനിയും മാത്രം സുരക്ഷിതമായൊരു ഇന്ത്യയാണ് ഇപ്പോള്‍ ഉള്ളതെന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തു.

രാജ്യം ഭരിക്കുന്നത് തന്നെ കുറ്റവാളികള്‍ ആകുമ്പോള്‍ എങ്ങനെയാണ് രാജ്യത്ത് കുറ്റകൃത്യം കുറയുക,ബി.ജെ.പി സര്‍ക്കാര്‍ ഒരു ദുരന്തമാണ്,
ബി.ജെ.പി നല്‍കുന്ന ഓരോ വോട്ടും നമ്മുടെ കുട്ടികളുടെ ഭാവിക്കെതിരെയുള്ള വോട്ടാണ്, ബി.ജെ.പിക്ക് ചെയ്യുന്ന ഓരോ വോട്ടിനെക്കുറിച്ചോര്‍ത്തും ഒരിക്കല്‍ ദുഃഖിക്കേണ്ടിവരും എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് IndiaUnsafeUnderBJP എന്ന ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യപ്പെട്ടുന്നത്.

നേരത്തെയും ബി.ജെ.പിക്കെതിരെ ഇത്തരത്തിലുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights :IndiaUnsafeUnderBJP trending in twitter

We use cookies to give you the best possible experience. Learn more