| Saturday, 14th September 2019, 9:51 pm

രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും നാലെണ്ണം; നടക്കാവ് ഗേള്‍സ് സ്‌കൂള്‍ രണ്ടാം സ്ഥാനത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്നും നാലു സ്‌കൂളുകള്‍. കോഴിക്കോട് നടക്കാവ് സര്‍ക്കാര്‍ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 2010-20 ലെ എജുക്കേഷന്‍ വേള്‍ഡ് സ്‌കൂള്‍ റാങ്കിംഗിലാണ് കേരളത്തിന് ഈ നേട്ടം.

നാലാം സ്ഥാനത്ത് തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയം, ഒന്‍പതാം സ്ഥാനത്ത് തൃശൂര്‍ പുറനാട്ടുകരയിലെ കേന്ദ്രീയ വിദ്യാലയം, പത്താം സ്ഥാനത്ത് കണ്ണൂര്‍ കെല്‍ട്രോണ്‍ നഗറിലെ കേന്ദ്രീയ വിദ്യാലയം എന്നിവയാണ് മറ്റു സ്‌കൂളുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നാം സ്ഥാനം നേടിയത് ന്യൂദല്‍ഹിയിലെ ദ്വാരക സെക്ടര്‍ 10 ലെ രാജകീയ പ്രതിഭ വികാസ് വിദ്യാലയയ്ക്കാണ്. സ്‌കൂളിന്റെ നേട്ടത്തില്‍ അഭിനന്ദനമറിയിച്ചു കൊണ്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

രണ്ടാം സ്ഥാനം ഐ.ഐ.ടി മദ്രാസിലെ കേന്ദ്രീയ വിദ്യാലയവും നടക്കാവ് ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും ഒരുമിച്ചാണ് പങ്കിട്ടത്. മൂന്നാം സ്ഥാനം ബോംബെ ഐ.ഐ.ടിയുടെ കേന്ദ്രീയ വിദ്യാലയത്തിനാണ്.

We use cookies to give you the best possible experience. Learn more