ആവേശം കൊണ്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെയ്തുകൂട്ടിയത് ഇന്ത്യയിലെ ഏതെങ്കിലും പൗരനോ രാഷ്ട്രത്തിനു തന്നെയോ ആരോഗ്യകരമായ ഒന്നും സംഭാവന ചെയ്തില്ല എന്നതാണ് ഭീതിപ്പെടുത്തുന്ന വസ്തുത. ഭാഗ്യവശാല്‍, കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കള്ളപ്പണത്തിന്റെ കണക്ക് വിശദീകരിച്ച് മുന്നോട്ടു വന്നതിനാല്‍ യുദ്ധാഘോഷ വാര്‍ത്തകളില്‍ നിന്ന് ചെറിയ ആശ്വാസം ലഭിക്കുകയുണ്ടായി.
ഇന്ത്യന്‍ പട്ടാളത്തെക്കുറിച്ചുള്ള രണ്ട് കാര്യങ്ങള്‍ ഇപ്പോഴും ശരിയാണ്. ഒന്ന്, ഒരു യുദ്ധത്തെക്കുറിച്ചും ഒരു സാഹചര്യത്തിലും പൊടിപ്പും തൊങ്ങലും വെച്ചുള്ള പ്രസ്താവന ഇന്ത്യന്‍ ആര്‍മി നടത്തില്ല. അത്രയും ഗൗരവത്തില്‍ തന്നെയാണ് പട്ടാള മേധാവികള്‍ യുദ്ധത്തെ നോക്കിക്കാണുന്നത്. രണ്ടാമത്തേത്, അത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ കൃത്യവും സൂക്ഷ്മവുമായിരിക്കും.
|ഒപ്പീനിയന്‍: എം.കെ ഭദ്രകുമാര്‍|
ബി.ബി.സി റേഡിയോ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച അവസരത്തില്‍ കഴിഞ്ഞ ആഴ്ച ഹെലന്‍ ബോഡന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.
“ബ്രേക്കിങ് ന്യൂസ് എന്ന ലക്ഷ്യത്തിനുവേണ്ടി പത്രപ്രവര്‍ത്തനം എന്ന മഹത്തായ പ്രഫഷനെ എങ്ങനെയാണ് അവഹേളിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്നു വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രസംഗം. സ്ലോ ന്യൂസ് എന്ന പത്രപ്രവര്‍ത്തന ശൈലിയെയാണ് അവര്‍ ധീരമായി അവതരിപ്പിച്ചത്. (ഇന്‍ഡിപെന്റന്റ്)
ആവേശം കൊണ്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെയ്തുകൂട്ടിയത് ഇന്ത്യയിലെ ഏതെങ്കിലും പൗരനോ രാഷ്ട്രത്തിനു തന്നെയോ ആരോഗ്യകരമായ ഒന്നും സംഭാവന ചെയ്തില്ല എന്നതാണ് ഭീതിപ്പെടുത്തുന്ന വസ്തുത. ഭാഗ്യവശാല്‍, കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കള്ളപ്പണത്തിന്റെ കണക്ക് വിശദീകരിച്ച് മുന്നോട്ടു വന്നതിനാല്‍ യുദ്ധാഘോഷ വാര്‍ത്തകളില്‍ നിന്ന് ചെറിയ ആശ്വാസം ലഭിക്കുകയുണ്ടായി.
സെപ്തംബര്‍ 29ന് നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ “സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി” ബന്ധപ്പെട്ട ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളാണ് മേല്‍പ്പറഞ്ഞ നിരീക്ഷണം ഇവിടെ ചൂണ്ടിക്കാട്ടാനുള്ള കാരണം.
മാദ്ധ്യമങ്ങള്‍ കാരണം ഇന്ത്യ ഭ്രാന്തമായി ആഞ്ഞടിച്ചു. ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ ചെയ്തുകൂട്ടിയതൊന്നും വ്യക്തികളുടെയോ രാജ്യത്തിന്റെയോ ആരോഗ്യത്തിന് ഒരിക്കലും നല്ലതല്ല. ഭാഗ്യവശാല്‍, കള്ളപ്പണത്തിന്റെ കണക്ക് വിശദീകരിച്ചുകൊണ്ട് ഇന്ത്യാ ചരിത്രത്തിലെ “ഏറ്റവും വലിയ വെളിപ്പെടുത്തലുമായി” കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമയത്ത് ഇടപെട്ടതിനാല്‍ യുദ്ധവാര്‍ത്തകളില്‍ നിന്നും അല്പം ശ്രദ്ധമാറ്റാന്‍ കഴിഞ്ഞു.
പക്ഷേ, ആ ധനമന്ത്രിയുടെ ക്രൈം ത്രില്ലറിന് “സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ” നിമിഷനേരത്തേക്കുമാത്രം ഒതുക്കി നിര്‍ത്താനേ കഴിഞ്ഞിട്ടുള്ളൂ. ആക്രമണം നടന്നതിന്റെ പിറ്റേന്ന്, വെള്ളിയാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ബന്ധപ്പെടാന്‍ ഒരു പ്രമുഖന്റെ സഹായം തേടിയെന്നാണ് ഇസ്‌ലാമാബാദില്‍ നിന്നുള്ള വാര്‍ത്ത. ഈ ആക്രമണം മുന്നോട്ടു കൊണ്ടുപോകേണ്ടെന്ന ഇന്ത്യയുടെ താല്‍പര്യം അറിയിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് വാര്‍ത്ത.
എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ മോദിയെ മറികടന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രംഗത്തെത്തുകയും ചെയ്തു. പാക്കിസ്ഥാനി ഗര്‍ഭ പാത്രത്തില്‍ നിന്ന് ബംഗ്ലാദേശി ശിശുവിനെ പുറത്തെടുക്കുന്ന ഇന്ത്യയുടെ സിസേറിയന്‍ വൈദഗ്ധ്യം ഓര്‍മപ്പെടുത്തുകയാണ് പരീക്കര്‍ ചെയ്തത്. (ദി ഹിന്ദു).
വെയിലത്തും മഴയത്തുമൊക്കെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏത് ചെറിയ കാര്യത്തോട് പോലും പ്രതികരിക്കുന്ന അമേരിക്ക ഈ മിന്നല്‍ ആക്രമണം നടന്നതായി കരുതുന്നില്ല. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഇന്ത്യക്ക് കൈമാറിയ ബ്രീഫിംഗില്‍ പോലും “സര്‍ജിക്കല്‍ സ്‌ട്രൈക്ക്” പരാമര്‍ശിക്കുന്നില്ല. ഇന്ത്യ തീവ്രവാദത്തിനെതിരെ സ്വീകരിക്കുന്ന നിലപാടിനെയാണ് യു.എസ് പിന്തുണച്ചത്. അല്ലാതെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കാണിച്ചത് പോലെ, സര്‍ജിക്കല്‍ ആക്രമണത്തെയല്ല.
അപ്പോ ജെയ്റ്റ്‌ലി പറഞ്ഞത് അവിടെ അടങ്ങി. ഇന്ത്യയും പാകിസ്ഥാനുമായി യുദ്ധം എന്ന നിരീക്ഷണം വീണ്ടും ശക്തമായി. പരീക്കര്‍ തീര്‍ച്ചയായും സ്വയം സന്തുഷ്ടനായി. യഥാര്‍ത്ഥത്തില്‍ പരീക്കര്‍ തന്നോടു തന്നെ സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ അദ്ദേഹം നടത്തിയ പ്രസ്താവന ഓര്‍മ്മയില്ലേ? “യുദ്ധം ഇല്ലാത്തതുകൊണ്ട് ഇന്ത്യന്‍ സൈന്യത്തോട് ആളുകള്‍ക്കുള്ള ബഹുമാനം കുറയുകയാണ്” എന്ന്. (ഡി.എന്‍.എ)
അതിനിടെ, “സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌സ്” എന്നത് നിഗൂഢതയാല്‍ ചുറ്റപ്പെട്ട ഒരു പ്രഹേളികയായി നിലനില്‍ക്കുന്നു. യഥാര്‍ഥ ഓപ്പറേഷനെക്കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി വളരെ കുറച്ച് മാത്രമേ ഇതുവരെ പറഞ്ഞുള്ളൂ. ബാക്കി ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും വിശദീകരിച്ചതും വിശകലനം ചെയ്തതുമെല്ലാം അവിടെയും ഇവിടെയും ആരെങ്കിലും പറയുന്നത് കേട്ടതിന്റെയും ഓഫ് ദ റെക്കോര്‍ഡായി പറഞ്ഞതിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ്. മാദ്ധ്യമങ്ങളുടെ ഭാവനാസൃഷ്ടികള്‍ മാത്രമാണത്.
ഇന്ത്യന്‍ പട്ടാളത്തെക്കുറിച്ചുള്ള രണ്ട് കാര്യങ്ങള്‍ പറയാം: ഒന്ന്, യുദ്ധമെന്നതിനെ വളരെ ഗൗരവമായാണ് അവര്‍ കാണുന്നത്. ഊതിപ്പെരുപ്പിച്ച അവകാശവാദങ്ങള്‍ അവര്‍ സൃഷ്ടിക്കാറുമില്ല. രണ്ടാമതായി അവരുടെ വാക്കുകള്‍ സൂക്ഷ്മവും കൃത്യവുമായിരിക്കും. അങ്ങനെ പറയാന്‍ കാരണം വിദേശകാര്യ മന്ത്രാലയത്തിന്റെ പാകിസ്ഥാന്‍ ഡിവിഷന്റെ തലവനായിരിക്കുമ്പോള്‍ ഇന്ത്യയുടെ സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ പാകിസ്ഥാനിലെ സമാനസ്ഥാനം വഹിക്കുന്നവരുമായി നടത്തിയ ചര്‍ച്ചകളുടെ ഒരുപാട് രേഖകള്‍ വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ സ്ഥിരീകരിക്കുന്ന ഒന്നും സെപ്തംബര്‍ 29ന് ഇന്ത്യന്‍ പട്ടാള മേധാവി ലെഫ്. ജനറല്‍ രണ്‍ഭീര്‍ സിംഗ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയ ഒരു വാര്‍ത്താക്കുറിപ്പ് വായിക്കുകയാണ് അദ്ദേഹം ചെയ്തത്.
പ്രശ്‌നം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വരുന്നു.
നമ്മുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് ഒരൊറ്റ അമേരിക്കന്‍ നിയമനിര്‍മാതാവു പോലും എടുത്തു പറഞ്ഞിട്ടില്ല. (ഇന്ത്യന്‍ എംബസിയുടെ സ്വാധീനത്തിനുള്ളിലുള്ള ചിലരുണ്ടാവാം) തീവ്രവാദത്തിനെതിരെ പോരാടാനുള്ള ഇന്ത്യയുടെ അര്‍പ്പണബോധത്തെക്കുറിച്ചു മാത്രമാണ് അവര്‍ പറഞ്ഞത്. മഴയായാലും വെയിലായാലും ഇന്ത്യയ്ക്കുവേണ്ടി തക്ക സമയത്ത് സംസാരിക്കാന്‍ തയ്യാറായ യു.എസ് കോണ്‍ഗ്രസ്‌മെന്‍ ഉണ്ടെന്നത് ശരിയാണ്. എന്തുകൊണ്ട് അവര്‍പോലും താല്‍പര്യം കാണിച്ചില്ല?
മോസ്‌കോയില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി മറിയ സക്കരോവയും സര്‍ജിക്കല്‍ ആക്രമണം പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സെപ്തംബര്‍ 29നുള്ള വാര്‍ത്താസമ്മേളനത്തില്‍ 12 വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും 13 ചോദ്യങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. പക്ഷെ അതില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വിശദീകരണവും സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പരാമര്‍ശിക്കാതെ ഇന്ത്യ പാക് ഐക്യത്തിനുവേണ്ടി ശ്രമിക്കുന്നത് എന്നതുപോലുള്ള പഴയ മന്ത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. എന്‍.എസ്.എ സുസൈന്‍ റൈസും അജിത് ദോവലും നടത്തിയ സംഭാഷണം വൈറ്റ് ഹൗസ് പുറത്തുവിട്ടതിലും സര്‍ജിക്കല്‍ സ്‌ട്രൈക് എന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല.
ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുകളില്‍ അമേരിക്ക തയ്യാറാക്കി വെച്ചിട്ടുള്ള മിലിട്ടറി സാറ്റലൈറ്റുകള്‍ പരിശോധിക്കാമല്ലോ. ഏതു കൂരിരുട്ടിലും ഇവിടെ സംഭവിച്ചത് അവര്‍ക്ക് ഒപ്പിയെടുക്കാമല്ലോ. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ടാവും.
റഷ്യക്കും അതിനൂതന സൗകര്യങ്ങളുണ്ട്. പാക്കിസ്ഥാനില്‍ റഷ്യന്‍ സൈന്യം പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നിട്ട് പോലും ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണം സൂചനപോലും റഷ്യയുടെ ഔദ്യോഗിക മാധ്യമ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത് ഇതാണ്, : അദ്ദേഹം (രണ്‍ഭീര്‍ സിംഗ്) ഓപറേഷന്റെ സ്വഭാവം എങ്ങനെ എന്ന് വിശദീകരിക്കുന്നില്ല. ഇന്ത്യന്‍ പട്ടാളം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നു പോലും അദ്ദേഹം വ്യക്തമാക്കുന്നില്ല.”
മോസ്‌കോയില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി മറിയ സക്കരോവയും സര്‍ജിക്കല്‍ ആക്രമണം പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സെപ്തംബര്‍ 29നുള്ള വാര്‍ത്താസമ്മേളനത്തില്‍ 12 വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും 13 ചോദ്യങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. പക്ഷെ അതില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.
ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ വെച്ച് പറഞ്ഞത് ഇതിലും ഞെട്ടിപ്പിക്കുന്നതാണ്. സെപ്റ്റംബര്‍ 29ന് നിയന്ത്രണരേഖയില്‍ എന്തെങ്കിലും തരത്തിലുള്ള വെടിവെപ്പു നടന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് ഇന്ത്യയിലെയും പാകിസ്ഥാനിലെയും യു.എന്‍ മിലിട്ടറി ഒബ്‌സര്‍വര്‍ ഗ്രൂപ്പ് നല്‍കിയ വിവരമെന്നാണ് ബാന്‍ കി മൂണിന്റെ വക്താവ് വെളിപ്പെടുത്തിയത്.
ഇതെല്ലാം തന്നെ കൂടുതല്‍ അവ്യക്തത സൃഷ്ടിക്കുകയാണ്. ആധികാരികമായ യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ക്കാണ് മേല്‍ക്കോയ്മ ലഭിക്കുന്നത് അതായത് യാതൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കും നടന്നിട്ടില്ല എന്നതിന്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന ആക്രമണത്തെ വലിയതോതില്‍ ഉയര്‍ത്തിക്കാട്ടുകയും വലിയ പരിക്കുകളെ ഒളിച്ചുവെക്കുകയാണ് ഇന്ത്യക്കാര്‍ ചെയ്തത്.
കുറഞ്ഞത് വിദേശകാര്യ മന്ത്രാലയം വക്താവിന് പാകിസ്ഥാന്‍ പറഞ്ഞതിനെ വസ്തുതാപരമായി ഖണ്ഡിക്കാന്‍ എങ്കിലും കഴിയണമായിരുന്നു. ഇവിടെയാണ് ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ഹെലന്‍ ബോഡന്‍ മുന്നോട്ടുവെച്ച സ്ലോ ന്യൂസ് സംസ്‌കാരത്തിന്റെപ്രസക്തിയും.
കടപ്പാട്: റെഡ്ഡിഫ്‌ഡോട്‌കോം
(ഉസ്ബക്കിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറാണ് ലേഖകന്‍.)