| Friday, 23rd June 2017, 9:20 pm

'ഇന്ത്യയുടെ വികസനം തടഞ്ഞ നേതാവായാണ് മോദി അറിയപ്പെടുക'; സ്വയം വീരപുരുഷനായി ആത്മരതിയടയുന്നയാളാണ് മോദിയെന്നും എക്കണോമിസ്റ്റ് മാഗസിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ തലതിരിഞ്ഞ നയങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് ആഗോള പ്രശസ്തമായ ബിസിനസ് മാഗസിന്‍ “ദി എക്കണോമിസ്റ്റ്”. ഇന്ത്യയുടെ വികസനത്തെ തടഞ്ഞ നേതാവായാണ് മോദി അറിയപ്പെടുകയെന്ന് മാഗസിന്‍ കുറ്റപ്പെടുത്തി.

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നരേന്ദ്രമോദി വളരെ പിന്നിലാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായി. സ്വയം വീരപുരുഷനായി ആത്മരതിയടയുന്നയാളാണ് മോദിയെന്നും മാഗസിന്റെ പുതിയ ലക്കത്തില്‍ പറയുന്നു.


Also Read: പ്രമോഷനിലൂടെയുള്ള എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ ഇനി ഉണ്ടാകില്ല; കെ.എസ്.ആര്‍.ടി.സിയെ നയിക്കാന്‍ എം.ബി.എക്കാരായ വിദഗ്ധരെ നേരിട്ട് നിയമിക്കുന്നു


“മോദിയുടെ ഇന്ത്യ” എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. 2014 മെയ് മാസത്തില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഭരണത്തിലേറുമ്പോള്‍ നരേന്ദ്രമോദി സാമ്പത്തിക പരിഷ്‌ക്കരണവാദിയോ ഹിന്ദുത്വവാദിയോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായം നിലനിന്നിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.

മോദിവിരുദ്ധ പക്ഷത്തുള്ള ചാനലെന്നു വിലയിരുത്തപ്പെടുന്ന എന്‍.ഡി.ടി.വിയില്‍ സി.ബി.ഐ നടത്തിയ റെയ്ഡിനെയും മാഗസിന്‍ വിമര്‍ശിക്കുന്നുണ്ട്. മോദിയുടെ ഭരണത്തില്‍ ഇന്ത്യയെങ്ങും വര്‍ഗീയ അസ്വസ്ഥത കൂടി. ഇന്ത്യയിലെ ഏക മുസ്ലിംഭൂരിപക്ഷ സംസ്ഥാനമായ കശ്മീരില്‍ സൈന്യം അടിച്ചമര്‍ത്തലുകള്‍ തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധപക്ഷത്തുള്ള മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നു. മോദി തന്നെ സ്വയം വീരപുരുഷനായി ആത്മരതിയടയുകയാണ്.


Don”t Miss: ‘ആരു പറഞ്ഞു ഞാന്‍ തിരിച്ചു വരില്ലെന്ന്?’; താന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇനി ഉണ്ടാകില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍


ഇതെല്ലാം ചെയ്യുന്നതിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ വിജയിക്കാമെന്ന് മോദി കരുതുമ്പോഴും രാജ്യത്തെ തകര്‍ക്കുന്ന നടപടികളാണ് ഇവയെന്ന് അദ്ദേഹം മനസിലാക്കുന്നില്ല. ഇന്ത്യയുടെ ശക്തി ലോകത്തിന് കാണിച്ചുകൊടുത്ത നേതാവായാണ് അദ്ദേഹത്തെ അനുയായികള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ ചരിത്രം മോദിയെ വിലയിരുത്താന്‍ പോകുന്നത് ഇന്ത്യയുടെ വളര്‍ച്ചയും സുസ്ഥിര വികസനവും തടഞ്ഞ നേതാവായിട്ടാണെന്ന് മാഗസിന്‍ കുറ്റപ്പെടുത്തി.

അര്‍ധരാത്രി പ്രഖ്യാപിച്ച നോട്ട് നിരോധനം വിപരീത ഫലമാണ് ഉണ്ടാക്കിയത്. വ്യവസായ മേഖലയെ ഇത് ഗുരുതരമായി ബാധിച്ചു. മോദി അധികാരമേറ്റ സമയത്തേതിനേക്കാള്‍ കുറവാണ് സാമ്പത്തിക വളര്‍ച്ചാ നിരക്കെന്നും മാഗസിന്‍ പറയുന്നു.


Also Read: ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും വിവാഹം ചെയ്യാനും വിസമ്മതിച്ചു; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു


തീവ്രവാദിയായ മതപുരോഹിതനെ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയാക്കിയതിലൂടെ ഹിന്ദുത്വത്തിന്റെ കൂട്ടിക്കൊടുപ്പുകാരനെന്ന് മോദി വിലയിരുത്തപ്പെട്ടു. മോദി കൊണ്ടുവന്നു എന്ന് പറയപ്പെടുന്ന ജി.എസ്.ടി മുന്‍ സര്‍ക്കാറിന്റെ കാലത്ത് ആവിഷ്‌കരിക്കപ്പെട്ടതാണ്.

തീവ്ര ഹൈന്ദവ വാദികളുടെ വാണിജ്യ വളര്‍ച്ച ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുന്നതില്‍ മോദി ശ്രദ്ധാലുവാണ്. ഒരു ഫാക്ടറി തുടങ്ങാന്‍ സ്ഥലം കണ്ടെത്തി നല്‍കുക പോലുള്ള കാര്യങ്ങളില്‍ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യും. എന്നാല്‍ സാമ്പത്തിക മേഖലയ്ക്ക് പിന്തുണയാവും വിധം വ്യവസ്ഥാപിതമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നും മാഗസിന്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more