എല്‍.ജി.ബി.ടി സമൂഹത്തിനായി തയ്യാറാക്കിയ സംഗീത വീഡിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം
Daily News
എല്‍.ജി.ബി.ടി സമൂഹത്തിനായി തയ്യാറാക്കിയ സംഗീത വീഡിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd April 2015, 1:08 pm

എല്‍.ജി.ബി.ടി കമ്മ്യൂണിറ്റിക്കുവേണ്ടി മ്യൂസിക് തയ്യാറാക്കിയ വീഡിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി. “ഹെല്‍ഡ് ഹെല്‍ഡ് ഹൈ” എന്ന ടൈറ്റിലിലുള്ള മ്യൂസിക് വീഡിയോയ്ക്കാണ് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്.

വീഡിയോയില്‍ തിരുത്തുകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. എല്‍.ജി.ബി.ടി സമൂഹത്തിനും സ്‌നേഹവും അംഗീകാരവും ലഭിക്കണമെന്ന സന്ദേശമുയര്‍ത്തുന്നതാണ് വീഡിയോ.

വീഡിയോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് മ്യൂസിക് വീഡിയോ ഡയറക്ടറായ പായല്‍ ഷാ പറഞ്ഞു. ഫ്രണ്ട്‌സ് ഓഫ് ലിഞ്ചര്‍ എന്ന ഗ്രൂപ്പിന്റെ ബാനറിലാണ് വീഡിയോ തയ്യാറാക്കിയത്.

മാര്‍ച്ച് 13നാണ് വീഡിയോ പുറത്തിറക്കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ഇന്ത്യയിലെവിടെയുമുള്ള ടെലിവിഷന്‍ ചാനലുകളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കാം. യു/എ സര്‍ട്ടിഫിക്കറ്റാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

യൂട്യൂബില്‍ ഈ വീഡിയോയ്ക്ക് ഇതിനകം തന്നെ 44,000 യുനീക്ക് വ്യൂ ലഭിച്ചിട്ടുണ്ട്.