കൊല്‍ക്കത്ത: 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം കരുത്തരായ ദക്ഷിണാഫ്രിക്കയോട്. കൊല്‍ക്കത്തയില്‍ നടന്ന ഐ.സി.സി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
മേയ് 30 നാണ് ഇംഗ്ലണ്ട് ആതിഥ്യമരുളുന്ന ലോകകപ്പിന്റെ ആദ്യ മത്സരം. ജൂണ്‍ നാലിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം. ജൂലൈ 14 നായിരിക്കും ഫൈനല്‍.
ടൂര്‍ണ്ണമെന്റിന്റെ മുഴുവന്‍ മത്സരങ്ങളുടെയും ഫിക്‌സ്ചര്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടും.
നേരത്തെ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 2 നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐ.പി.എല്‍ കഴിഞ്ഞ് താരങ്ങള്‍ക്ക് 15 ദിവസത്തെ വിശ്രമം അനുവദിക്കണമെന്ന ലോധ കമ്മിറ്റി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തിയതി പുതുക്കി നിശ്ചയിച്ചത്. അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ ആരംഭിക്കുന്നത് മാര്‍ച്ച് 29 നാണ്. മേയ് 19 നാണ് ഫൈനല്‍.
1992 ലെ ലോകകപ്പിന് സമാനമായി എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ മത്സരങ്ങളുടെ എണ്ണത്തിലും കാര്യമായ മാറ്റങ്ങളുണ്ട്. ഇക്കാലയളവില്‍ ഇന്ത്യന്‍ ടീം 309 മത്സരങ്ങളിലാണ് കളിക്കാനിറങ്ങുന്നത്.
രണ്ട് തവണ ലോകജേതാക്കളായ ഇന്ത്യ ഇത്തവണ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ മികച്ച പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. ഇതുവരെയും ലോകകിരീടം നേടാത്ത ടീമാണ് ദക്ഷിണാഫ്രിക്ക.
WATCH THIS VIDEO: