ന്യൂദൽഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേ ഭാരത് വെള്ളിയാഴ്ച മുതൽ ഓടിത്തുടങ്ങും. ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉത്ഘാടനം ചെയ്യുക. വന്ദേ ഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകളും ഇന്ത്യൻ റെയിൽവേ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദൽഹി മുതൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസി വരെയും തിരിച്ചുമാണ് ട്രെയിൻ, സർവീസ് നടത്തുക.
ദൽഹിയിൽ നിന്നു വാരാണസി വരെ ചെയർ കാർ ക്ലാസിന് 1850 രൂപയും എക്സ്ക്ലൂസീവ് ക്ലാസിന് 3,520 രൂപയുമാണ് ടിക്കറ്റ് വില. തിരിച്ചു വരുമ്പോൾ ഇതു 1,795 രൂപയും 3,470 രൂപയുമായി ചുരുങ്ങും. “വന്ദേഭാരതി”ന്റെ മുഴുവൻ കോച്ചുകളും ശീതീകരിച്ചതാണ്
അതെ റൂട്ടിൽ സഞ്ചരിക്കുന്ന ശതാബ്ദി ഏക്സ്പ്രെസ്സിനേക്കാൾ 1.5 അധികം വേഗത്തിലാകും “വന്ദേഭാരത് സഞ്ചരിക്കുക. ട്രെയിനിൽ സഞ്ചരിക്കുന്നവർക്ക് പ്രഭാത ഭക്ഷണം ആവശ്യമാണെങ്കിൽ 399 രൂപ അധികം ഈടാക്കും. ചെയര്‍ കാറില്‍ സഞ്ചരിക്കുന്നവരില്നിന്ന് ഇതിനു 344 രൂപയാകും ഈടാക്കുക. തിരിച്ചുള്ള സർവീസിന് യഥാക്രമം 349 രൂപയും 288 രൂപയുമാകും വാങ്ങുക.
Also Read സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ആമിയും കാര്‍ബണും പരിഗണിക്കണോ?; ചലച്ചിത്ര അക്കാദമിയില്‍ പ്രതിസന്ധി
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന “വന്ദേഭാരത്” 97 കോടി രൂപ ചിലവിലാണ് നിർമ്മിച്ചത്. 16 കോച്ചുകളുള്ള ട്രെയിന്‍ 18 മാസമെടുത്താണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്റ്ററിയിൽ വെച്ച് നിർമ്മാണത്തെ പൂർത്തിയാക്കിയത്. ന്യൂദല്‍ഹിക്കും വാരാണസിക്കും ഇടയില്‍ കാൺപുരിലും അലഹബാദിലും ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകും.