ന്യൂദല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളെ പരിഗണിക്കാതെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാദങ്ങളെ തള്ളി റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ താഴ്ന്ന നിലയിലാണെന്ന് വ്യക്തമാകുന്ന റിപ്പോര്‍ട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ടു.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 4.7 ശതമാണ് വളര്‍ച്ചാ നിരക്കെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 5.6 ശതമാനമായിരുന്നു.
അതേസമയം, സെപ്തംബറില്‍ അവസാനിച്ച പാദത്തിനേക്കാള്‍ അല്‍പം ഉയര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. 4.5 ശതമാനമായിരുന്നു സെപ്തംബറിലെ വളര്‍ച്ചാ നിരക്ക്. ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്.
സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും അവയൊന്നും പ്രതീക്ഷിച്ച ഫലം നല്‍കിയില്ല എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍പ്പുകള്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസിനെത്തുടര്‍ന്ന് ആഗോള തലത്തില്‍ ഉണ്ടായ പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.