ന്യൂദല്‍ഹി: ചബഹാര്‍ റെയില്‍വേ കരാറില്‍ നിന്നും ഇറാന്‍ ഇന്ത്യയെ ഒഴിവാക്കിയതിനു പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സുപ്രധാന ബുള്ളറ്റ് ട്രെയിന്‍ കരാറിലും പ്രതിസന്ധി. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയും ബുള്ളറ്റ് ട്രെയ്രിന്‍ നിര്‍മാണത്തിന് ചെലവ് കൂടുന്നതുമാണ് കരാറിനെ പ്രതിസന്ധിയിലാക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പദ്ധതിക്ക്് 15000 കോടി രൂപ അധിക ചെലവ് വരുമെന്നാണ് സൂചന.
മുന്‍ഗണനാടിസ്ഥാനത്തില്‍ വിഷയത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ പദ്ധതി കാലതാമസം നേരിടുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ ആത്മ നിര്‍ഭര്‍ പദ്ധതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പദ്ധതിക്കായുള്ള 50000 കോടി രൂപയുടെ ടെണ്ടര്‍ വിതരണം ചെയ്യുന്നതിലും കാല താമസമുണ്ട്. പദ്ധതിക്കായി 60 ശതമാനം ഭൂമി നിലവില്‍ കണ്ടെത്തിയിട്ടുണ്ട്.
1.08 ലക്ഷം കോടി രൂപയാണ് ബുള്ളറ്റ് ടെയ്രിന്‍ പ്രൊജക്ടിനായി ആകെ ചെലവു വരുന്നത്. ഇതിന്റെ 81 ശതമാനവും ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍ നിന്നും ലോണായി വാങ്ങുകയാണ്. 50 വര്‍ഷമാണ് തിരിച്ചടയ്ക്കല്‍ കാലാവധി. 0.1 ശതമാനാണ് പലിശ നിരക്ക്.
നിലവിലെ സാഹചര്യത്തില്‍ ബുള്ളറ്റ് ്രെടയിന്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്ന സമയ പരിധിയായ 2023 ഡിസംബറിനുള്ളില്‍ പദ്ധതി നടപ്പിലാവില്ലെന്നാണ് സൂചന.
മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ ഭൂഗര്‍ഭ സ്‌റ്റേഷനില്‍ നിന്നാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുക.