| Tuesday, 10th March 2015, 11:20 pm

'ഇന്ത്യയുടെ മകള്‍': ഡോക്യുമെന്ററിയുടെ ഉള്ളടക്കം തെറ്റെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ട നിര്‍ഭയ പെണ്‍കുട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഉള്ളടക്കം ശരിയല്ലെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തും സംഭവത്തിന്റെ ദൃക്‌സാക്ഷിയുമായ അവനീന്ദ്ര പാണ്ഡെ. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഡോക്യുമെന്ററി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

“ഡോക്യുമെന്ററി സന്തുലിതമല്ല. ഇരയുടെ കാഴ്ചപ്പാട് അവതരിപ്പാക്കാന്‍ ഡോക്യുമെന്ററിക്ക് സാധിച്ചിട്ടില്ല. സത്യങ്ങള്‍ മറച്ചുവയ്ക്കപ്പെടുകയും ഉള്ളടക്കം തെറ്റായ രീതിയിലുമാണ് അവതരിപ്പിക്കുകയും ചെയ്തു. എനിക്കും ജ്യോതിക്കും മാത്രമാണ് ആ രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയാവുന്നത്. ഡോക്യുമെന്ററി സത്യത്തില്‍ നിന്ന് ഏറെ ദൂരെയാണ്.” അവനീന്ദ്ര പറഞ്ഞു.

പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ അവനീന്ദ്ര ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നു. സി.എന്‍.എന്‍ ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവനീന്ദ്രയുടെ പ്രതികരണം. ടൂട്ടര്‍ സതേന്ദ്രയുടെ പേര് താന്‍ ഇതുവരെ കേട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങള്‍ ഏത് സിനിമയാണ് കാണാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തിനെങ്ങനെയാണ് പറയാന്‍ കഴിയുക.? ” അവനീന്ദ്ര ചോദിച്ചു. അവനീന്ദ്രയ്ക്ക് ആക്ഷന്‍ സിനിമയും ജ്യോതിക്ക് “ലൈഫ് ഓഫ് പൈ” എന്ന സിനിമയുമായിരുന്നു കാണേണ്ടിയിരുന്നതെന്ന് ടൂട്ടര്‍ ഡോക്യുമെന്ററിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡോക്യുമെന്ററി രാജ്യത്ത് വലിയ വിവാദമായിരുന്നു. ഡോക്യുമെന്റി നിരോധിക്കുന്നതിനുള്ള തീരുമാനം ശരിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more