വനിതകളുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ശ്രേയസി സിംഗ് വെള്ളിയും 63 കിലോ ഭാരോദ്വഹനത്തില്‍ പൂനം യാദവും പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ അസബ് മുഹമ്മദും വെങ്കലം നേടി. ഇതോടെ ആറ് സ്വര്‍ണമുള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇരുപത്തിരണ്ടായി.
വനിത ഹോക്കിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ ന്യൂസിലന്റിനോട് പരാജയപ്പെട്ടു. ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് ടീം ഇനങ്ങളുടെ സെമിയിലും ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. വനിതകളുടെ നാന്നൂറ് മീറ്റര്‍ ഹീറ്റ്‌സില്‍ 0.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പൂവമ്മ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. നീന്തലില്‍ 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് സന്ദീപ് സെജ്വാള്‍ സെമിഫൈനലിലേക്ക് കടന്നു.
ഒന്നാംസ്ഥാനക്കാരായ ഓസ്‌ട്രേലിയയുടെ സ്വര്‍ണനേട്ടം 26 ആയി. 23 സ്വര്‍ണവുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. 11 സ്വര്‍ണവുമായി സ്‌കോടലന്‍ഡ് മൂന്നാം സ്ഥാനത്തും ഏഴു സ്വര്‍ണവുമായി കാനഡ നാലാമതുമാണ്. മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.