ജനകീയ സമരങ്ങള്‍ക്ക് പുല്ലുവില, കൂടംകുളം ആണവനിലയം പ്രവര്‍ത്തനം ആരംഭിച്ചു
India
ജനകീയ സമരങ്ങള്‍ക്ക് പുല്ലുവില, കൂടംകുളം ആണവനിലയം പ്രവര്‍ത്തനം ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th July 2013, 10:05 am

[]ചെന്നൈ: ജനകീയ സമരങ്ങളെ പാടെ അവഗണിച്ച് ##കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രി മുതലാണ് ആണവനിലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്.[]

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയാണ് ആണവനിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. റിയാക്ടറിന്റെ ഒന്നാം യൂണിറ്റിലെ അണുവിഘടന പ്രക്രിയയാണ് ആരംഭിച്ചരിക്കുന്നത്.

നിലയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ 21 ാമത് ആണവനിലയമാണ് കൂടംകുളത്തേത്.

17000 കോടി രൂപ മുതല്‍ മുടക്കിലാണ് ആണവനിലയം നിര്‍മിച്ചിരിക്കുന്നത്. 1000 മെഗാവാട്ട് പ്രവര്‍ത്തനശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് കുടംകുളം നിലയത്തിലുളളത്.

17000 കോടി രൂപ മുതല്‍ മുടക്കിലാണ് ആണവനിലയം നിര്‍മിച്ചിരിക്കുന്നത്. 400 മെഗാവാട്ട് വൈദ്യുതിയാണ് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുക. റഷ്യയുമായി സഹകരിച്ചാണ് ഇന്ത്യ നിലയം നിര്‍മിച്ചത്.

നിലയത്തിലെ ഉപകരണങ്ങള്‍ എത്തിച്ച റഷ്യന്‍ കമ്പനിയായ സിയോ പൊഡോള്‍സ്‌കിയുടെ ഉപകരണങ്ങള്‍ക്ക് നിലവാരമില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

2011 ഡിസംബറിലാണ് ഇന്ത്യയും റഷ്യയും ചേര്‍ന്നുള്ള ആണവനിലയം ആദ്യമായി കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നു.

കൂടംകുളം: കോടതി വിധി ഒരു ജനതയുടെ മേല്‍ വര്‍ഷിച്ച ബോംബ്

ആരും കാണാതെ പോവുന്ന അതിജീവനത്തിന്റെ പോരാട്ടം