| Thursday, 18th June 2020, 2:43 pm

പബ് ജിക്കും ടിക് ടോക്കിനും ഇന്ത്യയില്‍ നിന്ന് വ്യാപകമായ നെഗറ്റീവ് റിവ്യൂ; ചൈനീസ് ആപ്പുകള്‍ ഒന്നടങ്കം അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ചൈനക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.

ചൈനയുടെ ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും ആപ്പുകളും ഇന്ത്യയില്‍ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യം ആളുകള്‍ രംഗത്തെത്തിയിരുന്നത്. ഈ ആവശ്യം ശക്തമായി ഒരുഭാഗത്ത് തുടരുമ്പോള്‍ ചൈനാ വിരുദ്ധ വികാരം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ് ഒരുകൂട്ടം ആള്‍ക്കാര്‍.

ചൈനയുടെ ആപ്പുകള്‍ക്ക് നെഗറ്റീവ് റിവ്യൂ നല്‍കിയും കുറഞ്ഞ റേറ്റിങ് നല്‍കിയുമാണ് ചൈനയോടുള്ള പ്രതിഷേധം ആളുകള്‍ രേഖപ്പെടുത്തുന്നത്. ചൈനീസ് ആപ്പുകള്‍ വ്യാപകമായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.

ജനപ്രിയമായ പല ചൈനീസ് ആപ്പുകള്‍ക്കും നെഗറ്റീവ് റിവ്യുവും കുറഞ്ഞ റേറ്റിംങും ലഭിച്ചിട്ടുണ്ട്.

ടിക് ടോക്, യൂക്യാം, ഹലോ, പബ് ജി തുടങ്ങി എല്ലാ ചൈനീസ് ആപ്പുകളും ഇത്തരത്തില്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ട്.

ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെയും നെഗറ്റീവ് റിവ്യൂ നല്‍കുന്നതിന്റേയും സ്‌ക്രീന്‍ ഷോട്ടുകളും ട്വിറ്ററിലൂടെയാണ് പങ്കുവെക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more