ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ചൈനക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.
ചൈനയുടെ ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും ആപ്പുകളും ഇന്ത്യയില്‍ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യം ആളുകള്‍ രംഗത്തെത്തിയിരുന്നത്. ഈ ആവശ്യം ശക്തമായി ഒരുഭാഗത്ത് തുടരുമ്പോള്‍ ചൈനാ വിരുദ്ധ വികാരം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ് ഒരുകൂട്ടം ആള്‍ക്കാര്‍.
ചൈനയുടെ ആപ്പുകള്‍ക്ക് നെഗറ്റീവ് റിവ്യൂ നല്‍കിയും കുറഞ്ഞ റേറ്റിങ് നല്‍കിയുമാണ് ചൈനയോടുള്ള പ്രതിഷേധം ആളുകള്‍ രേഖപ്പെടുത്തുന്നത്. ചൈനീസ് ആപ്പുകള്‍ വ്യാപകമായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.