മുംബൈ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന തകര്‍ച്ചയില്‍ നിന്നു ലാഭം കിട്ടുന്ന ആരെങ്കിലും കാണുമോ? ഉണ്ടെന്നാണ് അതിനുള്ള ഉത്തരം. രാജ്യത്തെ സിനിമാ മേഖലയ്ക്കാണ് സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച കൊണ്ടു നേട്ടമുണ്ടായതെന്നു വെളിപ്പെടുത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടി-സ്‌ക്രീന്‍ തിയേറ്ററുകളുടെ ഉടമസ്ഥരായ പി.വി.ആര്‍ ലിമിറ്റഡാണ്.
ജൂലൈ-സെപ്റ്റംബര്‍ സമയമിറങ്ങിയ സിനിമകള്‍ കുറഞ്ഞ ബജറ്റിലുള്ളവയാണെങ്കിലും താരസാന്നിധ്യമില്ലെങ്കിലും സ്വന്തമാക്കിയ നേട്ടം ആളുകളെ അത്ഭുതപ്പെടുത്തുമെന്ന് പി.വി.ആര്‍ പിക്‌ചേഴ്‌സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കമല്‍ ജിയാന്‍ചന്ദാനി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബ്ലൂംബര്‍ഗിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പ്രതികൂല സാഹചര്യത്തെ നേരിടാന്‍ ജനങ്ങള്‍ ഒളിച്ചോടുകയാണെന്നും അതിനുവേണ്ടി അവര്‍ കണ്ടെത്തുന്നത് സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് പി.വി.ആറിന്റെ ഓഹരിയിലും പ്രതിഫലിച്ചുവെന്നാണ് ബ്ലൂംബര്‍ഗിനു വേണ്ടി പഠനം നടത്തിയ 26 അനലിസ്റ്റുകളില്‍ 17 പേരും കണ്ടെത്തിയത്.