ദേശീയ ആസ്ഥാനം കമ്മ്യൂണിറ്റി കിച്ചനാക്കി മാറ്റി യൂത്ത് കോണ്‍ഗ്രസ്; 'ഒരുമിച്ചും ശക്തിയായും നില്‍ക്കാന്‍ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നു'
national news
ദേശീയ ആസ്ഥാനം കമ്മ്യൂണിറ്റി കിച്ചനാക്കി മാറ്റി യൂത്ത് കോണ്‍ഗ്രസ്; 'ഒരുമിച്ചും ശക്തിയായും നില്‍ക്കാന്‍ രാജ്യം ഇപ്പോള്‍ ആവശ്യപ്പെടുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th April 2020, 9:45 pm

ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കാന്‍ രാജ്യമൊട്ടാകെ ലോക്ഡൗണിലാണ്. ഈ സമയത്ത് ഭക്ഷണം ലഭിക്കാതെ പോവുന്ന മനുഷ്യരെ സഹായിക്കാന്‍ നിരവധി വ്യക്തികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വം വഹിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

രാജ്യതലസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനം ഇപ്പോള്‍ കമ്മ്യൂണിറ്റി കിച്ചനായി മാറി കഴിഞ്ഞു. റെയ്‌സീന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിരവധി യുവതീയുവാക്കളാണ് ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി എത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓട്ടോമാറ്റിക് ചപ്പാത്തി മെഷീനും കിച്ചനിലെത്തിച്ചിട്ടുണ്ട്. ഇത് വഴി മണിക്കൂറില്‍ ആയിരം ചപ്പാത്തിയാണുണ്ടാക്കുന്നത്.

കൊവിഡ് 19 മഹാമാരിക്കെതിരെ നമ്മളെല്ലാവരും മുന്നോട്ട് വരികയും നമ്മുടെ പങ്ക് നിര്‍വഹിക്കുകയും വേണം. ഒരുമിച്ചും ശക്തിയായും നിലകൊള്ളാന്‍ രാജ്യം ആവശ്യപ്പെടുന്നു. ഒരുമിച്ചു നിന്നാല്‍ ഈ രോഗത്തെ നമുക്ക് തോല്‍പ്പിക്കാന്‍ കഴിയൂവെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ