ഈ തൊഴിലാളികളില്‍ ഓരോരുത്തര്‍ക്കും 10,000 ഡോളര്‍ നല്‍കുന്നുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. ഗ്രീന്‍ കാര്‍ഡുള്ള കമ്പനിക്ക് കീഴില്‍ നല്ല ജോലിയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും റിക്രൂട്ട്‌മെന്റ് കമ്പനി പറഞ്ഞിരുന്നു.
എന്നാല്‍ ഇവര്‍ക്ക് മാസശമ്പളമായി 1050 ഡോളര്‍ മാത്രമാണ് നല്‍കിയിരുന്നതെന്നും 1800 സ്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള തൊഴിലാളി ക്യാമ്പില്‍ 24 ല്‍ അധികം പേരാണ് കഴിഞ്ഞിരുന്നതെന്നും ഇവര്‍ 2006 ല്‍ തിരിച്ചുവന്നപ്പോള്‍ മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. മിസിസിപ്പിലെ സിഗ്നല്‍സിന്റെ ഷിപ്പിയാഡിലുള്ള തൊളിലാളി ക്യാമ്പില്‍ ഇവരെ നിര്‍ബന്ധിപ്പിച്ച് താമസിപ്പിച്ചതാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
2008 ലാണ് തൊഴിലാളികള്‍ സിഗ്നല്‍സ് ഇന്റര്‍നാഷണലിനെതിരെ 11 കേസുകള്‍ ഫയല്‍ ചെയ്യുന്നത്. “ഒരുവര്‍ഷക്കാലത്തിലധികം നൂറ് കണക്കിന് ഇന്ത്യന്‍ തൊഴിലാൡള്‍ അടിമകളെപ്പോലെയായിരുന്നു സിഗ്നല്‍ ഇന്റര്‍നാഷണലില്‍ കഴിഞ്ഞിരുന്നത്.” സിഗ്നലിലെ മുന്‍ ജോലിക്കാരനായിരുന്ന സാബുലാല്‍ വിജയന്‍ പറഞ്ഞു. 2008 മാര്‍ച്ചിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നത്.
“ഇന്ന് അവരുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് തൊഴിലാൡള്‍ പുറത്ത് വരുന്നത്. ആ കടത്തലിന് ഒരു അവസാനമുണ്ടാകണം.” അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 18 ന് ആയിരുന്നു കേസിന്റെ വിധി വന്നിരുന്നത്. അഞ്ച് തൊഴിലാൡള്‍ക്ക് 14 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
തൊഴിലാളികളെ കടത്തിയ കേസില്‍ അമേരിക്കന്‍ കോടതി വിധിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നാണ് അമേരിക്കന്‍ സിവില്‍ ലിബറേഷന്‍ യൂണിയന്‍ പറയുന്നത്. 2011 ല്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വിഷയം അന്വേഷിക്കുകയും എങ്ങനെയാണ് നൂറ് കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നത് എന്നുള്ള വീഡിയോ ഫൂട്ടേഡ് കണ്ടെത്തുകയും ചെയ്തു.