വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വിമന്‍സ്. 115 റണ്‍സിനാണ് ഇന്ത്യയുടെ കൂറ്റന്‍ വിജയം. ഇതോടെ 2-0 പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് ഇ
𝗧𝗲𝗮𝗺 𝗘𝗳𝗳𝗼𝗿𝘁! 🤝#TeamIndia registered their joint-highest score in ODIs (in women’s cricket) 🙌 🙌
ഇതോടെ ഇന്ത്യ വിമണ്‍സ് ഒരു തകര്‍പ്പന്‍ റെക്കോഡും തിരുത്തി എഴുതിയിരിക്കുകയാണ്. ഏകദിനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് വിന്‍ഡീസിനോട് അടിച്ചെടുത്തത്. മാത്രമല്ല ഹോം ഏകദിന മത്സരത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടം കൊയ്യാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് മൂന്നാമതായി ഇറങ്ങിയ ഹര്‍ലീന്‍ ഡിയോള്‍ ആയിരുന്നു. 103 പന്തില്‍ നിന്ന് 16 ഫോര്‍ ഉള്‍പ്പെടെ 115 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന്റെ കന്നി ഏകദിന സെഞ്ച്വറിയാണിത്. ഡിയോളിന് പുറമേ ഓപ്പണര്‍ പ്രതിക റാവല്‍ 86 പന്തില്‍ നിന്ന് 76 റണ്‍സ് നേടി. ജമീമ റോഡ്രിഗസ് 36 പന്തില്‍ നിന്ന് 52 റണ്‍സും നേടി മിന്നും പ്രകടനം കാഴ്ചവച്ചു.
For a determined and impressive 💯, Harleen Deol is the Player of the Match 🏆
വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ദീന്ദ്ര ഡോട്ടിന്‍, ആഫി ഫ്‌ലക്ച്ചര്‍, സൈദ് ജെയിംസ്, കിയാന ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് വേണ്ടി ക്യാപ്റ്റനും ഓപ്പണറുമായ ഹെയ്‌ലി മാത്യൂസ് 109 പന്തില്‍ നിന്നും 106 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.
Comprehensive Victory ✅#TeamIndia complete a 115 runs win over the West Indies Women in the second #INDvWI ODI and take an unassailable 2-0 lead in the series 👍 👍
ഇന്ത്യയുടെ പ്രിയ മിശ്ര മൂന്നു വിക്കറ്റും ദീപ്തി ശര്‍മ, ടിറ്റാസ് സദു, പ്രതിക എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. രേണുക സിങ് ഒരു വിക്കറ്റും നേടി. ഡിസംബര്‍ 27നാണ് വിന്‍ഡീസിനെതിരെയുള്ള ഇന്ത്യയുടെ അവസാന മത്സരം.
Content Highlight: Indian Women’s Team In Great Record Achievement In ODI