ഇന്ത്യ-ഇംഗ്ലണ്ട് വനിത ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം.
മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ ടീമിന്റെ ബൗളിങ്.
20 ഓവറില്‍ 126 റണ്‍സിന് പുറത്താവുകയായിരുന്നു ഇംഗ്ലീഷ് വനിത ടീം. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ശ്രേയങ്ക പാട്ടീല്‍, സൈക്ക ഇസ്ഹാക്ക് എന്നിവര്‍ മൂന്ന് വിക്കറ്റും രേണുക സിങ് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ 42 പന്തില്‍ 52 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സൂപ്പര്‍ താരം സ്മൃതി മന്ദാന 48 പന്തില്‍ 48 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അഞ്ച് ഫോറുകളുടെയും രണ്ട് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു സ്മൃതിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
സ്മൃതി മന്ദാനക്ക് പുറമേ ജെമിമ റോഡ്രിഗസ് 29 ഫ്രണ്ട്‌സും ദീപ്തി ശര്‍മ്മ 12 റണ്‍സും നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ശ്രേയങ്ക പാട്ടീല്‍ മത്സരത്തിലെ പ്ലേയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. തന്റെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ ഈ അവാര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചത് ഏറെ ശ്രദ്ധേയമായി.
മൂന്നു മത്സരങ്ങളുടെ ടി-20 പരമ്പരയില്‍ നേരത്തെ ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് വനിതാ ടീം പരമ്പര സ്വന്തമാക്കിയിരുന്നു.
Content Highlight: Indian women’s team beat England women’s in T20.