| Friday, 4th October 2024, 10:59 pm

ഇന്ത്യയുടെ അടിവേരിളക്കി ന്യൂസിലാന്‍ഡ്; ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്‍ഡിന് 58 റണ്‍സിന്റെ വമ്പന്‍ വിജയം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തല്‍ 160 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡ് നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. കിവീസ് വിമണ്‍സിന് വേണ്ടി റോസ്‌മേരി മെയ്ര്‍, ലിയ തഹൂഹു എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.

തുടക്കത്തില്‍ തന്നെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ ഇന്ത്യ അടിപതറുകയായിരുന്നു. ഓപ്പണിങ്ങിന് എത്തിയ സ്മൃതി മന്ഥാനയെ 12 റണ്‍സിനും ഷഫാലി വര്‍മയെ രണ്ട് റണ്‍സിനും പറഞ്ഞയച്ച് ന്യൂസിലാന്‍ഡിനായി വ്ക്കറ്റ് വേട്ട ആരംഭിച്ചത് ഈഡെന്‍ കാര്‍സണായിരുന്നു.

എന്നാല്‍ ശേഷം വന്ന ക്യാപ്റ്റന്‍ ഹര്‍മന്‍മന്‍പ്രീത് കൗറിനെ 15 റണ്‍സിന് റോസ്‌മേരി മെയ്ര്‍സ് പറഞ്ഞയച്ചതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലാകുകയും തുടര്‍ന്ന് ജമീമ റോഡ്രിഗസ് 13 റണ്‍സിനും പുറത്തായി. തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷും 12 റണ്‍സിന് കൂടാരം കയറി. ജമീമയുടേയും റിച്ചയുടേയും വിക്കറ്റ് വീഴ്ത്തിയത് ലീ തഹൂഹുവാണ്. അരുന്ധതി റെഡ്ഡിക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

കിവീസിന് വേണ്ടി ക്യാപ്റ്റന്‍ സോഫിയ ഡിവൈന്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 36 പന്തില്‍ ഏഴ് ഫോര്‍ അടക്കം 57* റണ്‍സ് നേടിയാണ് താരം ഇന്ത്യന്‍ ബൗളര്‍മാരെ വരച്ച വരയില്‍ നിര്‍ത്തിയത്.

ഓപ്പണറായ സൂസി ബാറ്റ്സ് 24 പന്തില്‍ രണ്ട് ഫോര്‍ അടക്കം 27 റണ്‍സ് നേടിയപ്പോള്‍ അരുന്ധതി റെഡ്ഡിയുടെ പന്തില്‍ ശ്രെയങ്ക പാട്ടീലിന്റെ കയ്യിലാകുകയായിരുന്നു. മറുഭാഗത്ത് നിന്ന ജോര്‍ജിയ പ്ലിമ്മര്‍ 23 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 34 റണ്‍സും നേടി ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ആശ ശോഭനയുടെ പന്തില്‍ സ്മൃതിയുടെ കയ്യില്‍ അകപ്പെടുകയായിരുന്നു താരം.

Content Highlight: Indian Women’s Lose Against New Zealand In First Match of 2024 T-20 World Cup

We use cookies to give you the best possible experience. Learn more