മുംബൈ: കൊവിഡ് ബാധിച്ചിരുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ മഴുവന്‍ പേരും രോഗ മുക്തരായി. ക്യാപ്റ്റന്‍ റാണി രാംപാല്‍ അടക്കം
കൊവിഡ് പോസിറ്റീവായിരുന്ന മുഴുവന്‍ കളിക്കാരുടെയും ഫലം നെഗറ്റീവായി. കളിക്കാര്‍ക്ക് പുറമെ കൊവിഡ് പിടിപ്പെട്ട രണ്ട് സപ്പോര്‍ട്ട് സ്റ്റാഫും രോഗമുക്തി നേടി. ക്യാപ്റ്റന്‍ റാണി രാംപാല്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്
കഴിഞ്ഞ ആഴ്ചകളില്‍ മെസേജുകളിലൂടെയും ഫോണ്‍ വിളികളിലൂടെയും അന്വേഷിച്ച് പിന്തുണ നല്‍കിയ എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും റാണി രാംപാല്‍ നന്ദി അറിയിച്ചു.
ഒളിംപിക്‌സിനുള്ള പരിശീലനത്തിന്റെ ഭാഗമായി ഏപ്രില്‍ 24ന് കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടുന്ന 25 അംഗ ടീമിനെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 2 സപ്പോര്‍ട്ട് സ്റ്റാഫിനും ഏഴ് കളിക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം കണ്ടത്തിയതോടെ എല്ലാവരും ബെംഗളൂരുവിലെ നിരീക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.
ക്യാപറ്റന്‍ റാണി റാംപാലിന് പുറമെ സാവിത്രി പൂനിയ, ഷര്‍മിള ദേവി, രജനി, നവജ്യോത് കൗര്‍, നവനീത് കൗര്‍, സുഷില എന്നീ കളിക്കാര്‍ക്കും ടീമിന്റെ വീഡിയോ അനലിസ്റ്റായ അമൃതപ്രകാശ്, സയന്റഫിക് അഡ്വൈസറായ വെയ്ന്‍ ലൊംബാര്‍ഡ് എന്നിവര്‍ക്കുമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights : Indian women's hockey team, which was affected by Covid, was cured of the disease