മുംബൈ: കൊവിഡ് ബാധിച്ചിരുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ മഴുവന്‍ പേരും രോഗ മുക്തരായി. ക്യാപ്റ്റന്‍ റാണി രാംപാല്‍ അടക്കം
കൊവിഡ് പോസിറ്റീവായിരുന്ന മുഴുവന്‍ കളിക്കാരുടെയും ഫലം നെഗറ്റീവായി. കളിക്കാര്‍ക്ക് പുറമെ കൊവിഡ് പിടിപ്പെട്ട രണ്ട് സപ്പോര്‍ട്ട് സ്റ്റാഫും രോഗമുക്തി നേടി. ക്യാപ്റ്റന്‍ റാണി രാംപാല്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്
കഴിഞ്ഞ ആഴ്ചകളില്‍ മെസേജുകളിലൂടെയും ഫോണ്‍ വിളികളിലൂടെയും അന്വേഷിച്ച് പിന്തുണ നല്‍കിയ എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും റാണി രാംപാല്‍ നന്ദി അറിയിച്ചു.
ഒളിംപിക്‌സിനുള്ള പരിശീലനത്തിന്റെ ഭാഗമായി ഏപ്രില്‍ 24ന് കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടുന്ന 25 അംഗ ടീമിനെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 2 സപ്പോര്‍ട്ട് സ്റ്റാഫിനും ഏഴ് കളിക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗം കണ്ടത്തിയതോടെ എല്ലാവരും ബെംഗളൂരുവിലെ നിരീക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.