| Friday, 6th August 2021, 9:48 am

മെഡലില്ലാത്ത മടക്കത്തിലും തലയുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍; ഹോക്കിയില്‍ ബ്രിട്ടനോട് പരാജയപ്പെട്ടു

സ്പോര്‍ട്സ് ഡെസ്‌ക്

ടോകിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ മെഡല്ലില്ലാതെ ഇന്ത്യന്‍ ടീമിന്റെ മടക്കം. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ ബ്രിട്ടനോട് ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളടിച്ച് തിരിച്ചുവന്നതിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ പരാജയത്തിലേക്ക് നീങ്ങിയത്.

എങ്കിലും ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യന്‍ വനികള്‍ മടങ്ങുന്നത്. ആദ്യമായിട്ടായിരുന്നു വനിതാ ഹോക്കി ടീം സെമിയിലെത്തിയത്. അര്‍ജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി.

കഴിഞ്ഞ ദിവസം പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. 41 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സില്‍ മെഡല്‍ നേടുന്നത്. ജയത്തില്‍ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു.

1-3ന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യ വാശിയേറിയ പോരാട്ടത്തിലൂടെ തിരിച്ചുവന്നത്. അവസാന ആറ് സെക്കന്റുകള്‍ ശേഷിക്കേ ജര്‍മനിക്ക് പെനാല്‍റ്റിക്ക് അവസരം നല്‍കിയത് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു.

എന്നാല്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള മികച്ച സേവിലൂടെ ജര്‍മനിയെ ഒരു ഗോള്‍ അകലത്തില്‍ ഇന്ത്യ പിടിച്ചുകെട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Indian women’s hockey team loses bronze in Tokyo Olympics 2021

We use cookies to give you the best possible experience. Learn more